x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഞ്ച ശേ​ഖ​രി​ക്കു​ന്ന തി​ര​ക്കി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ


Published: March 27, 2026 12:35 AM IST | Updated: March 27, 2026 12:35 AM IST

പാ​ല​ക്കു​ഴി പാ​ത്ര​ക്ക​ണ്ടം വ​ഴി​യി​ലെ കാ​ട്ടി​ൽ ഇ​ഞ്ച​വ​ള്ളി​യി​ൽ​നി​ന്നും തൊ​ലി ഉ​രി​ഞ്ഞെ​ടു​ക്കു​ന്ന പ​ള​നി​യ​പ്പ​ൻ.

വ​ട​ക്ക​ഞ്ചേ​രി: ഇ​ഞ്ച​വ​ള്ളി ത​ല്ലി തൊ​ലി​യു​ണ​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണ് ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ. കു​ടും​ബ​ത്തി​ലെ പു​രു​ഷ​ൻ​മാ​രും സ്ത്രീ​ക​ളും ചെ​റു​കൂ​ട്ട​മാ​യാ​ണ് കാ​ടി​നു​ള്ളി​ൽ നി​ന്നും ഇ​ഞ്ച ശേ​ഖ​രി​ക്കു​ന്ന​ത്.

ക​ടു​ത്ത വേ​ന​ൽ​ചൂ​ടു​ള്ള​തി​നാ​ൽ പാ​യ പോ​ലെ ക​യ​റി​ലും പാ​റ​പ്പു​റ​ങ്ങ​ളി​ലും ഉ​ണ​ക്കാ​നി​ടു​ന്ന ഇ​ഞ്ച പെ​ട്ടെ​ന്ന് ഉ​ണ​ങ്ങി​ക്കി​ട്ടു​മെ​ന്ന് ഒ​ള​ക​ര ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ പ​ള​നി​യ​പ്പ​ൻ പ​റ​ഞ്ഞു. കി​ലോ​യ്ക്ക് 85 രൂ​പ​യാ​ണ് ഉ​ണ​ങ്ങി​യ ഇ​ഞ്ച​ത്തൊ​ലി​യു​ടെ വി​ല. വ​ള​രെ ബ​ല​മേ​റി​യ വ​ള്ളി​ച്ചെ​ടി​യാ​ണി​ത്.

വ​ള്ളി​ക​ളി​ൽ ചെ​റി​യ മു​ള്ളു​ക​ളു​മു​ണ്ട്. ന​ല്ല വ​ണ്ണ​ത്തി​ൽ വ​ൻ​മ​ര​ങ്ങ​ൾ​ക്കു മു​ക​ളി​ൽ​വ​രെ ഇ​തു പ​ട​ർ​ന്നു ക​യ​റും. ഇ​തി​നാ​ൽ മ​ര​ത്തി​ൽ​ക​യ​റി വ​ള്ളി വെ​ട്ടി​യെ​ടു​ക്ക​ലും പ്ര​യാ​സ​ക​ര​മാ​യ ജോ​ലി​യാ​ണ്.

അ​തി​ലേ​റെ ക​ഷ്ട​പ്പാ​ടു​ള്ള പ​ണി​യാ​ണ് വ​ള്ളി​ക​ളി​ൽ​നി​ന്നും തൊ​ലി ഉ​രി​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഈ ​തൊ​ലി​ക്കാ​ണ് വി​ല​കി​ട്ടു​ക. പ​ണ്ടു​കാ​ല​ത്ത് സോ​പ്പി​നു പ​ക​ര​മാ​യി കു​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് ഇ​ഞ്ച​ത്തൊ​ലി​യാ​യി​രു​ന്നു. ഇ​ന്നും പ​ച്ച​മ​രു​ന്നു ക​ട​ക​ളി​ൽ​നി​ന്നും ഇ​ഞ്ച വാ​ങ്ങു​ന്ന​വ​രു​ണ്ട്. ഇ​ഞ്ച​ത്തൊ​ലി കൊ​ണ്ട് തേ​ച്ചു കു​ളി​ക്കു​ന്ന​ത് ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കും ച​ർ​മം മ​യ​പ്പെ​ടു​ന്ന​തി​നും ന​ല്ല​താ​ണെ​ന്നാ​ണ് ആ​യു​ർ​വേ​ദ വൈ​ദ്യ​ന്മാ​ർ പ​റ​യു​ന്ന​ത്.

ഇ​ഞ്ച​യു​ടെ തൊ​ലി വെ​ള്ള​ത്തി​ലി​ട്ട് തി​രു​മ്മി​യാ​ൽ വെ​ള്ളം സോ​പ്പ് പ​ത​യും​പോ​ലെ പ​ത​ഞ്ഞു വ​രും.

Tags : Tribal families nattuvishesham local news

Recent News

Corehub Up