x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് പെ​ണ്‍​കി​ടാ​രി​ക​ൾ; ലി​ല്ലീ​സ് ഫാ​മി​ന് ഇ​ത് ഇ​ര​ട്ടി​മ​ധു​രം


Published: February 28, 2026 08:19 AM IST | Updated: February 28, 2026 08:19 AM IST

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ക്ഷീ​ര​ശ്രീ പു​ര​സ്കാ​ര​ത്തി​ന് തൊ​ട്ടു​പു​റ​കെ ലി​ല്ലി മാ​ത്യു​വി​ന്‍റെ ലി​ല്ലീ​സ് ഫാ​മി​ലെ പ​ശു​വി​ന് ആ​ദ്യ​പ്ര​സ​വ​ത്തി​ൽ ത​ന്നെ മൂ​ന്ന് പെ​ണ്‍​കി​ടാ​രി​ക​ൾ ഉ​ണ്ടാ​യ​ത് ഇ​ര​ട്ടി​മ​ധു​ര​മാ​യി.

സാ​ധാ​ര​ണ ഗ​തി​യി​ൽ പ​ശു​ക്ക​ളി​ൽ ഒ​രു കി​ടാ​രി​യാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ അ​പൂ​ർ​വ​മാ​യി ഒ​രു​പ്ര​സ​വ​ത്തി​ൽ ര​ണ്ട് കി​ടാ​രി​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ മൂ​ന്ന് കി​ടാ​രി​ക​ൾ എ​ന്നു​ള്ള​ത് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മെ​ന്നാ​ണ് വെ​റ്റ​റി​ന​റി രം​ഗ​ത്തെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. ഉ​യ​ർ​ന്ന ഉ​ൽ​പ്പാ​ദ​ന​ശേ​ഷി​യു​ള്ള എ​ച്ച് എ​ഫ് ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​വാ​ണ് പ്ര​സ​വി​ച്ച​ത്. 25 വ​ർ​ഷ​മാ​യി ക്ഷീ​ര​മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന അ​യ്യാ​നി​ക്കാ​ട്ട് ലി​ല്ലി മാ​ത്യു​വി​ന്‍റെ ഫാ​മി​ൽ നി​ല​വി​ൽ 150 ഓ​ളം പ​ശു​ക്ക​ളു​ണ്ട്.

ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു കൗ​തു​ക​ത്തി​ന് ലി​ല്ലി മാ​ത്യു​വും കു​ടും​ബ​ങ്ങ​ളും സാ​ക്ഷി​യാ​കു​ന്ന​ത്. വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലി​ല്ലി പ​റ​ഞ്ഞു. സം​സ്ഥാ​ന ക്ഷീ​ര​ശ്രീ പു​ര​സ്കാ​ര​വു​മാ​യി മാ​ന​ന്ത​വാ​ടി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​തി​ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഫാ​മി​ലെ പ​ശു​വി​ന് ആ​ദ്യ​പ്ര​സ​വ​ത്തി​ൽ ത​ന്നെ മൂ​ന്ന് പെ​ണ്‍​കി​ടാ​രി​ക​ൾ ഉ​ണ്ടാ​യ​ത്. അ​പൂ​ർ​വ കാ​ഴ്ച കാ​ണാ​നാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഫാ​മി​ൽ എ​ത്തു​ന്ന​ത്.

 

Tags : nattu vishesham Triplets pregnancy happiness

Recent News

Corehub Up