വിദഗ്ധസംഘം തയ്യേനി സന്ദർശിക്കുന്നു.
പാലാവയൽ: ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരിതം വിതച്ച തയ്യേനിയിലും പാലാവയൽ വില്ലേജിലെ വിവിധ പ്രദേശങ്ങളും വിദഗ്ധ സംഘം സന്ദർശിച്ചു. ആർഡഒ വി.സുദീപ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ കെ.വി.ഹരിദാസ്, ജില്ലാ ഭൂജല ഓഫീസർ രതീഷ്, സഹസിൽദാർ കെ.രാഘവൻ, അസി. ജിയോളജിസ്റ്റ് കെ.റോഷിലാൽ എന്നിവരുടെ നേതൃത്വത്തിൽ വനം, കൃഷി, മൈനിങ് ആൻഡ് ജിയോളജി, മൃഗസംരക്ഷണ വകുപ്പ് ,ഗസാഡക് അനലിസ്റ്റ് വിഭാഗം എന്നീ വിഭാഗം ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടി വി.ജഗദീഷ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സന്ദർശനത്തിനു ശേഷം ചേർന്ന അവലോകന യോഗത്തിൽ വില്ലേജ്, പഞ്ചായത്ത്, മൃഗസംരക്ഷണo, കൃഷിഭവൻ, വനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ആറു ടീമുകളായി തിരിഞ്ഞ് തയ്യേനിമേഖലയിൽ ഉണ്ടായ നാശനഷ്ടം കണക്കാക്കുന്നതിന് തീരുമാനിച്ചു.
Tags : Nattuvishesham District News Turbulence Expert group Tayyeni