x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഡിഎംഎ​യു​മാ​യി ര​ണ്ടുപേർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 29, 2026 02:19 AM IST | Updated: September 29, 2026 02:19 AM IST

പിടിയിലായവർ.

കോവ​ളം: കോ​വ​ള​ത്ത് വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് വേ​ട്ട.​ കാ​റി​ൻെ പെ​ട്രോ​ൾ ടാ​ങ്കി​നു​ള​ളി​ലും ചെ​രു​പ്പി​നു​ള്ളി​ലു​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 93 ഗ്രാം ​എംഡിഎംഎയു​മാ​യി ര​ണ്ടു​പേ​രെ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി.​

വ​ലി​യ​വേ​ളി വി​ജ​യാ​ഹൗ​സി​ൽ ടി​നു എ​ന്ന തോ​മ​സ് ടെ​റി (30),പാ​ങ്ങ​പ്പാ​റ പു​തി​യി​ടം കാ​വു​വി​ള പ​ന​യി​ൽ വീ​ട്ടി​ൽ അ​പ്പു എ​ന്ന അ​ന​ന്ത​കൃ​ഷ്ണ​ൻ(31) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. എംഡിഎംഎ​യു​മാ​യി യു​വാ​ക്ക​ളു​ടെ സം​ഘം കാ​റി​ൽ വ​രു​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തെ​യും പൊലിസിന്‍റെ വാ​ഹ​ന​ത്തെ​യും ത​ട്ടി​യി​ട്ട് ക​ട​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും കാ​റി​നെ ത​ട​ഞ്ഞി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​നു​ള​ളി​ലും ചെ​രു​പ്പി​ന​ടി​യി​ലു​മാ​യി പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലു​ണ്ടാ​യി​രു​ന്ന എംഡിഎംഎ ക​ണ്ടെ​ടു​ത്തത്.

ബംഗളൂ​രു​വി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​ശേ​ഷം ത​മി​ഴ്‌​നാ​ട് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു സം​ഘം. ഇ​തേ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച് സി​റ്റി​ പൊലിസ് ക​മ്മിഷ​ണ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള​ള ഡാ​ൻ​സാ​ഫ് സം​ഘം രാ​വി​ലെ മു​ത​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ക​ട​ത്തു​കാ​രു​ടെ കാ​റി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തെ​യും ഇ​ടി​ച്ചു. തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കോ​വ​ളം പൊലിസ്‌​ കാ​റി​നെ ത​ട​ഞ്ഞു​വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ന​ഗ​ര​ത്തി​ലെ വി​വി​ധ സം​ഘ​ങ്ങ​ൾ​ക്ക് എംഡിഎംഎ എ​ത്തി​ക്കു​ന്ന സം​ഘ​മാ​ണി​തെ​ന്നും ഡാ​ൻ​സാ​ഫ് സം​ഘം പ​റ​ഞ്ഞു. ഇ​രു​വ​രെ​യും കോ​വ​ളം പൊലിസി​ന് കൈ​മാ​റി. പൊ ലി​സ് കേ​സെ​ടു​ത്തു.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up