പ്രതീകാത്മക ചിത്രം
പാലാ: പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ആലപ്പുഴ കാവാലം കുന്നുമ്മ സ്വദേശികളായ നിഥിൽ, ശരത് ലാൽ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കുന്നുമ്മ മണാത്ത് മനേഷ് എന്നയാളെ പാലാ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒന്പതോടെ ആയിരുന്നു അപകടം.
പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പൈക സിഎസ്കെ പമ്പിന് സമീപമായിരുന്നു അപകടം. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിൽ.
Tags : Nattuvishesham District News Two killed scooter hits truck Paika