x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്നു: സി​പി​എം

വെബ് ഡെസ്ക്
Published: September 16, 2026 02:05 AM IST | Updated: September 16, 2026 02:05 AM IST

നി​ല​മ്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നി​ല​മ്പൂ​ര്‍: സി​പി​എം ആ​ന​പ്പാ​റ​യി​ല്‍ ന​ട​ത്തി​യ രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​റി​ന്‍റെ നൂ​റു ദി​വ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തെ പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് പി​ന്നി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ര്‍​എ​സ്എ​സി​ന് കീ​ഴ​ട​ങ്ങു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും. വ​ന്ദേ മാ​ത​രം പൂ​ര്‍​ണ​മാ​യി ചെ​ല്ലാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചും വ​ഖ​ഫ് ബോ​ര്‍​ഡ് നി​യ​മ​ന​ത്തി​ലും പി​എം​ശ്രീ ന​ട​പ്പാ​ക്കും എ​ന്ന പ്ര​ഖ്യാ​പ​ന​വും മ​ത നി​ര​പേ​ക്ഷ​ത ത​ക​ര്‍​ക്കു​ന്ന ത​ക​ര്‍​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളാ​ണ്.

ജ​ന​ങ്ങ​ളെ ഇ​രു​ട്ടി​ലാ​ക്കി യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ ഇ​ന്ദി​രാ​ക​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പു​തി​യ വി​സ്മ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചാ​ലി​യാ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം. ​വി​ശ്വ​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​ഫ്‌​ഐ പാ​ല​ക്കാ​ട് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നീ​ര​ജ് പ​ട്ടാ​മ്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, ഏ​രി​യാ ക​മ്മ​റ്റി അം​ഗ​വും ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ സ​ഹി​ല്‍ അ​ക​മ്പാ​ടം, ലോ​ക്ക​ല്‍ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ടി. ഉ​സ്മാ​ന്‍, എം. ​ജ​നാ​ര്‍​ദ്ദ​ന​ന്‍, ഷീ​ന ആ​ന​പ്പാ​ന്‍, കെ. ​മു​സ്ത​ഫ, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി ദീ​പാ നാ​ഥ​ന്‍, ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up