x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്ക​രി​പ്പൂ​രി​ൽ ആ​റി​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫി​നു മേ​ൽ​ക്കൈ


Published: May 6, 2026 12:54 AM IST | Updated: May 6, 2026 12:54 AM IST

തൃ​ക്ക​രി​പ്പൂ​ർ: ചു​വ​പ്പു​കോ​ട്ട​ക​ളാ​യ ക​യ്യൂ​ർ-​ചീ​മേ​നി, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം കൊ​ണ്ടു​മാ​ത്രം വി​ജ​യ​മു​റ​പ്പി​ച്ചി​രു​ന്ന കാ​ലം​മാ​റി​യെ​ന്ന് എ​ൽ​ഡി​എ​ഫി​നു മു​ന്നി​ൽ അ​ടി​വ​ര​യി​ട്ടു പ​റ​യു​ന്ന ഫ​ല​മാ​ണ് ഇ​ത്ത​വ​ണ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ​ത്. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ത്തോ​ള​മെ​ത്തി​യി​രു​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം ആ​റാ​യി​ര​ത്തി​നും ഏ​ഴാ​യി​ര​ത്തി​നു​മ​ടു​ത്താ​യി കു​റ​ഞ്ഞ​പ്പോ​ൾ ഈ​സ്റ്റ് എ​ളേ​രി, തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭൂ​രി​പ​ക്ഷം കൊ​ണ്ട് യു​ഡി​എ​ഫ് അ​തി​നെ അ​നാ​യാ​സം മ​റി​ക​ട​ന്നു.

മ​റ്റു നാ​ലു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടി യു​ഡി​എ​ഫ് മേ​ൽ​ക്കൈ നേ​ടി​യ​തോ​ടെ ഇ​തു​വ​രെ ഇ​ള​ക്കം ത​ട്ടാ​തി​രു​ന്ന തൃ​ക്ക​രി​പ്പൂ​രി​ലെ ചെ​ങ്കോ​ട്ട ത​ക​ർ​ന്നു. ക​യ്യൂ​ർ-​ചീ​മേ​നി​ക്കും പി​ലി​ക്കോ​ടി​നു​മൊ​പ്പം ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നെ​ങ്കി​ലും എ​ൽ​ഡി​എ​ഫി​നു മു​ന്നി​ട്ടു​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഈ​സ്റ്റ് എ​ളേ​രി, തൃ​ക്ക​രി​പ്പൂ​ർ, വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന വെ​സ്റ്റ് എ​ളേ​രി, പ​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലും യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തി.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ 12 വോ​ട്ടു​ക​ളു​ടെ നേ​രി​യ ഭൂ​രി​പ​ക്ഷം മാ​ത്രം നേ​ടി​ക്കൊ​ണ്ടാ​ണ് യു​ഡി​എ​ഫി​ന്‍റെ മു​ന്നേ​റ്റം തു​ട​ങ്ങി​യ​ത്. ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് 11,532 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​പി. മു​സ്ത​ഫ​യ്ക്ക് 11,420 വോ​ട്ടു​ക​ളും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ര​വി കു​ള​ങ്ങ​ര​യ്ക്ക് 2,201 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ യു​ഡി​എ​ഫ് 965 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്ന​താ​ണ്.

അ​ടു​ത്ത​താ​യി ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് 11,799 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് 5,508 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 503 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. എ​ൽ​ഡി​എ​ഫി​ന് 6,291 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച​ത് 5,796 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​യി​രു​ന്നു.

വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് 3,499 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​ന് 10,509 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫി​ന് 7,010 വോ​ട്ടു​ക​ളും എ​ൻ​ഡി​എ​യ്ക്ക് 682 വോ​ട്ടു​ക​ളും കി​ട്ടി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ യു​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 3,338 വോ​ട്ടു​ക​ളാ​യി​രു​ന്നു.

തൊ​ട്ടു​പി​ന്നാ​ലെ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് 6,030 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം കൂ​ടി ല​ഭി​ച്ച​തോ​ടെ ക​യ്യൂ​ർ-​ചീ​മേ​നി​യി​ലെ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന് യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തി. ഇ​വി​ടെ യു​ഡി​എ​ഫി​ന് 10,061 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫി​ന് 4,031 വോ​ട്ടു​ക​ളും എ​ൻ​ഡി​എ​യ്ക്ക് 473 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ യു​ഡി​എ​ഫ് നേ​ടി​യ​ത് 5,483 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു. അ​തി​നേ​ക്കാ​ൾ 547 വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ നേ​ടാ​ൻ ഇ​ത്ത​വ​ണ ക​ഴി​ഞ്ഞു. അ​ടു​ത്ത​താ​യി എ​ണ്ണി​യ ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫി​ന് 926 വോ​ട്ടു​ക​ളു​ടെ ചെ​റി​യ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ന് 9,865 വോ​ട്ടു​ക​ളും യു​ഡി​എ​ഫി​ന് 8,939 വോ​ട്ടു​ക​ളും എ​ൻ​ഡി​എ​യ്ക്ക് 596 വോ​ട്ടു​ക​ളു​മാ​ണ് കി​ട്ടി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ​നി​ന്ന് യു​ഡി​എ​ഫ് 59 വോ​ട്ടു​ക​ളു​ടെ നേ​രി​യ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു.

എ​ൽ​ഡി​എ​ഫി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് അ​വ​ർ​ക്ക് 7,656 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം കി​ട്ടി. എ​ൽ​ഡി​എ​ഫി​ന് 12,615 വോ​ട്ടു​ക​ളും യു​ഡി​എ​ഫി​ന് 4,959 വോ​ട്ടു​ക​ളും എ​ൻ​ഡി​എ​യ്ക്ക് 946 വോ​ട്ടു​ക​ളും ല​ഭി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 6,482 വോ​ട്ടു​ക​ളാ​യി​രു​ന്നു.

അ​തി​നു​ശേ​ഷം വ​ന്ന പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് യു​ഡി​എ​ഫ് 8,972 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് 6,463 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 449 വോ​ട്ടു​ക​ളും നേ​ടി. യു​ഡി​എ​ഫി​ന് 2,509 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ യു​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 2,976 വോ​ട്ടു​ക​ളാ​യി​രു​ന്നു.

വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് 886 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യ​തോ​ടെ യു​ഡി​എ​ഫ് വി​ജ​യ​ത്തോ​ട​ടു​ത്തു തു​ട​ങ്ങി. ഇ​വി​ടെ യു​ഡി​എ​ഫ് 5,049 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് 4,163 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 267 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ യു​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 968 വോ​ട്ടു​ക​ളാ​യി​രു​ന്നു.

ഏ​റ്റ​വും അ​വ​സാ​ന​മാ​യി എ​ണ്ണി​യ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് 6,940 വോ​ട്ടു​ക​ളു​ടെ മി​ക​ച്ച ഭൂ​രി​പ​ക്ഷം നേ​ടി​യ​തോ​ടെ യു​ഡി​എ​ഫ് വി​ജ​യ​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ യു​ഡി​എ​ഫ് 16,171 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് 9,231 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 1,567 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ​നി​ന്ന് യു​ഡി​എ​ഫ് നേ​ടി​യ​ത് 8,937 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു.

ത​പാ​ൽ-​ഹോം വോ​ട്ടു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് 1,981 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് 1,409 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 153 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ 86,151 വോ​ട്ടു​ക​ൾ നേ​ടി​യ​തി​ന്‍റെ സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ വി.​പി.​പി. മു​സ്ത​ഫ​യ്ക്ക് 78,678 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത് 65,195 വോ​ട്ടു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. അ​തി​നേ​ക്കാ​ൾ അ​ല്പ​മെ​ങ്കി​ലും നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​തു മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ആ​ശ്വ​സി​ക്കാ​നു​ള്ള​ത്.

മ​റു​വ​ശ​ത്ത് 2021 ൽ ​എം.​പി. ജോ​സ​ഫ് 60,014 വോ​ട്ടു​ക​ൾ നേ​ടി​യ സ്ഥാ​ന​ത്ത് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് 83,109 വോ​ട്ടു​ക​ൾ നേ​ടാ​നാ​യി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത് 75,643 വോ​ട്ടു​ക​ളാ​യി​രു​ന്നു. എ​ൻ​ഡി​എ 2021ൽ 10,961 ​വോ​ട്ടു​ക​ൾ നേ​ടി​യ​ത് ഇ​ത്ത​വ​ണ 7,837 ആ​യി കു​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ​ക്കു ല​ഭി​ച്ച​ത്.17,085 വോ​ട്ടു​ക​ളാ​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യി​ലേ​ക്കു മ​റി​ഞ്ഞ വോ​ട്ടു​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​ലേ​ക്കും യു​ഡി​എ​ഫി​ലേ​ക്കും തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​നു​മാ​നം. പ​ക്ഷേ എ​ൽ​ഡി​എ​ഫി​ന്‍റെ ശ​ക്തി​ക്ഷ​യം മ​റി​ക​ട​ക്കാ​ൻ അ​തു​കൊ​ണ്ടും ക​ഴി​ഞ്ഞി​ല്ല.

Tags : Thrikaripur nattuvishesham local news

Recent News

Corehub Up