പ്രതീകാത്മക ചിത്രം
എടക്കര: മണിമൂളിയില്‍ തുടര്‍ച്ചയായുള്ള മൂന്നാം ദിവസവും അജ്ഞാത ജീവിയുടെ ആക്രമണം. രണ്ടാംപാടത്തെ എാറാത്ത്പറമ്പില് ഷിബുവിന്റെ വീട്ടിലെ രണ്ട് കോഴികളെയാണ് ഇന്നലെ അജ്ഞാത ജീവി കൂട് തകര്‍ത്ത് പിടികൂടിയത്.
പോത്തുകല്‍, നെല്ലിക്കുത്ത് വനം സ്റ്റേഷനുകളില്‍ നിന്നുള്ള പതിനെട്ടംഗ വനപാലക സംഘം രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഷിബുവിന്റെ കോഴികളെ അജ്ഞാത ജീവി പിടികൂടിയത്. കോഴിക്കൂടിന് സമീപത്ത് ആടിനെ കെട്ടിയിരുന്നെങ്കിലും ആടിന് നേരെ ആക്രമണമുണ്ടായില്ല.
കഴിഞ്ഞ ദിവസം രണ്ടാംപാടം കല്ലുകുളം കുഞ്ഞമ്മ തോമസിന്റെ കൂട്ടിലച്ച വളര്‍ത്തുനായയുടെ തല അജ്ഞാത ജീവി കടിച്ചെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ഇവരുടെ അയല്‍വാസിയായ പള്ളത്ത് ജോണ്‍സന്റെ മൂന്ന് താറാവുകളെ പിടികൂടിയിരുന്നു. ഇവരുടെ വീടുകള്‍ക്ക് സമീപത്തായാണ് ഷിബുവിന്റെ വീടും.
വളര്‍ത്ത് മൃഗങ്ങളെയും പക്ഷികളെയും പിടികൂടിയത് പട്ടിപ്പുലിയാണെന്ന് കഴിഞ്ഞ ദിവസം വനപാലകര്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. വനപാലകര്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടും അജ്ഞാത ജീവിയെ കെണ്ടത്താനോ ആക്രമണം തടയാനോ സാധിച്ചിട്ടില്ല. ഇതിനിടെ വെള്ളക്കട്ട അട്ടി ഭാഗത്ത് കൃഷിയിടത്തിലിറങ്ങി കൊമ്പനെ വനപാലകര്‍ വനത്തിലേക്ക് തുരത്തുകയും ചെയ്തു.