കൊല്ലം: ദശകങ്ങളായി കൊല്ലം നഗരം നേരിട്ടുകൊണ്ടിരുന്ന ഏറ്റവും വലിയ ശാപമായ റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്തിയ ഭരണാധികാരിയെന്ന നിലയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് കൊല്ലത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച നേതാവാണ്.
നഗരഹൃദയത്തിലെ പ്രധാന റെയിൽവേ മേൽപ്പാലം പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നു കൊടുത്തതിലൂടെ നഗരത്തിന്റെ വികസനത്തിനു പുതിയൊരു വേഗത നൽകാൻ അദ്ദേഹത്തിനു സാധിച്ചു.
കൊല്ലം എസ്പി ഓഫീസിനു സമീപമുള്ള ലെവൽ ക്രോസിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് നഗരവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമായിരുന്നു.
പലപ്പോഴും ആംബുലൻസുകൾ പോലും ഈ കുരുക്കിൽ പെട്ടുപോകാറുണ്ടായിരുന്നു.ഈ പ്രതിസന്ധിക്കു ശാശ്വത പരിഹാരം കാണണമെന്ന ദൃഢനിശ്ചയത്തോടെയാണ് വി.കെ. ഇബ്രാഹിം കുഞ്ഞ് പദ്ധതി ഏറ്റെടുത്തത്.
റെയിൽവേയുമായുള്ള ചർച്ചകളും സ്ഥലമേറ്റെടുക്കൽ നടപടികളും അതിവേഗം പൂർത്തിയാക്കി പാലത്തിന്റെ നിർമാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലുകൾക്ക് കഴിഞ്ഞു.
Tags : nattu vishesham V.K. Ibrahim Kunju place in the history