കോഴിക്കോട്: ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്ള എച്ച്പിവി വാക്സിനേഷന് കാമ്പയിന് ജില്ലയില്‍ തുടക്കമായി. കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. നവ്യ ജെ. തൈക്കാട്ടില്‍ അധ്യക്ഷയായി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന് ബാബു, ആര്‍എംഒ ഡോ. ഭാഗ്യരൂപ, ശിശുരോഗ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. സുചരിത, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍. സുരേന്ദ്രന്, എം. പ്രമോദ്, എംസിഎച്ച് ഓഫീസര്‍ കെ. രമണി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍. ഭവില തുടങ്ങിയവര്‍ പ്രസംഗിച്ചു.
"ഒറ്റ കുത്തിവെപ്പിലൂടെ സുരക്ഷിതത്വം, പ്രതിരോധത്തിനായുള്ള ചുവടുവെപ്പ്' എന്ന സന്ദേശത്തിലാണ് കാമ്പയിന്. ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്സിന് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായാണ് 14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. മൂന്നു മാസത്തിനകം ഒറ്റ ഡോസ് വാക്സിന് നല്‍കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
Tags : nattu visheshsam Vaccination campaign