അരിക്കുഴ: ഓട്ടോയും കാറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര് മരിച്ചു. അരിക്കുഴ ചാത്തംകോട്ട് സി.ബി. ബേബിയുടെ മകന് റോയിയാണ് (51) മരിച്ചത്. കഴിഞ്ഞ 15ന് ചിറ്റൂര് ആലിപ്പാറയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ റോയി ചേര്പ്പുങ്കല് മാര് സ്ലീവാ ആശുപത്രിയില് ചികിത്സയിലിരിക്കേ ഇന്നലെ മരണമടയുകയായിരുന്നു.
മാതാവ്: സെലിന്. സഹോദരന്: റോണി. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് അരിക്കുഴ സെന്റ് സെബാസ്റ്റ്യന്സ് പള്ളിയില്.
Tags : Vehicle accident nattuvishesham local news