പാലാ: നിര്ത്തിയിട്ട ഓട്ടോയും ബൈക്കും ഇടിച്ചുവീഴ്ത്തി നിര്ത്താതെപോയ കാര് ഉടമയ്ക്കും ഇയാള് ഹാജരാക്കിയ വ്യാജ ഡ്രൈവര്ക്കും എതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11നു പാലാ-രാമപുരം റോഡില് സിവില്സ്റ്റേഷന് ജംഗ്ഷനു സമീപത്തെ പലചരക്കുകടയുടെ മുന്നിലാണ് അപകടമുണ്ടായത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കാര് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കാര് ഓടിച്ചിരുന്ന ഡ്രൈവര് എന്ന വ്യാജേന ഭരണങ്ങാനം സ്വദേശി മനു(35)വിനെ കാറുടമ മുണ്ടുപാലം ആനിത്തോട്ടത്തില് ജോര്ജുകുട്ടി സ്റ്റേഷനില് ഹാജരാക്കുകയായിരുന്നു. മനുവിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാളുടെ ലൊക്കേഷന് അപകടസമയത്ത് മറ്റൊരിടത്താണെന്നും പോലീസ് കണ്ടെത്തി. അപകടസമയം കാര് ഓടിച്ചത് ജോര്ജുകുട്ടി ആയിരുന്നുവെന്ന് ചിലര് മൊഴി നല്കിയതോടെ സിസിടിവികള് പരിശോധിച്ച് പോലീസ് ഇത് സ്ഥിരീകരിച്ചു.
അപകടം സൃഷ്ടിച്ച് വാഹനം നിര്ത്താതെ പോയതിനും വ്യാജപ്രതിയെ ഹാജരാക്കി പോലീസിനെ തെറ്റിദ്ധരിപ്പിച്ച് ഔദ്യോഗിക കൃത്യനിര്വഹണത്തില്നിന്ന് വഴിതെറ്റിക്കാന് ശ്രമിച്ചതിന് ജോര്ജുകുട്ടിക്കെതിരേ ഗൂഢാലോചന ഉള്പ്പെടെ രണ്ട് കേസുകളും എടുത്തിട്ടുണ്ട്.
അപകടത്തില്പ്പെട്ട ഓട്ടോയില്നിന്ന് തെറിച്ചുവീണ് ഗുരുതര പരിക്കുകളോടെ മുണ്ടുപാലം പുത്തേട്ടുകുന്നേല് റോസമ്മ ഉലഹന്നാന് (68) തെള്ളകത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
പാലായില് മത്സ്യവ്യാപാര സ്ഥാപനം നടത്തുന്ന ഉലഹന്നാനും ഭാര്യയും കടയടച്ച് ഓട്ടോയില് വീട്ടിലേയ്ക്ക് പോകുംവഴിയാണ് അപകടം. സാധനങ്ങള് വാങ്ങാന് പലചരക്കുകടയുടെ മുന്നില് നിര്ത്തിയതായിരുന്നു. റോസമ്മ ഓട്ടോയില്തന്നെ ഇരുന്നു. ഈ സമയം ഇതുവഴി വന്ന കാര് റോഡരികില് നിര്ത്തിയിട്ട ഓട്ടോയും ബൈക്കും ഇടിച്ചുമറിച്ചശേഷം നിര്ത്താതെ പോവുകയായിരുന്നു. ഓട്ടോയില്നിന്ന് തലയടിച്ച് റോഡില്വീണ വയോധികയുടെ ദേഹത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്ന
Tags : local nattuvishesham Vehicle accident