അപകടത്തിൽപ്പെട്ട നാലുചക്ര ഒട്ടോറിക്ഷ
സുൽത്താൻ ബത്തേരി: ഗസ്റ്റ് ഹൗസിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ പുത്തൻകുന്ന് സ്വദേശി ഗോകുൽ (23), ഓട്ടോറിക്ഷ ഡ്രൈവർ കൈപ്പഞ്ചേരി സ്വദേശി ജോസ് (60) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ആറരയോടെയാണ് അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരിയിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ഓട്ടോറിക്ഷയും ആണ് അപകടത്തിൽപ്പെട്ടത്.
Tags :