പരിയാരം
പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റി വിജയോത്സവം നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പരിയാരം മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥി കളെയും സനീഷ്കുമാർ ജോസഫ് എംഎൽഎ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
1200 ൽ 1200 മാർക്ക് നേടിയ ആൻ വിയ സുനിലിനു പ്രത്യേകപുരസ്കാരം നൽകി ആദരിച്ചു. കേരളത്തിലെ പ്ലസ് ടു സ്കൂളുകളിൽ ഒന്നാം സ്ഥാനം ലഭിച്ച കുറ്റിക്കാട് സ്കൂളിന് ഉപഹാരം നൽകി. സഹകരണ സംഘങ്ങളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും ഉപഹാരം നൽകി അനുമോദിച്ചു.
പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് എം. ടി. ഡേവിസ് ഉദ്ഘാടനം ചെയ്തു പ്രസിഡന്റ്് വി.സി. ബെന്നി അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ യെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.
എബി ജോർജ്, ജെയിംസ് പോൾ, വി.ഒ. പൈലപ്പൻ, ഷോൺ പല്ലിശേരി, ഡാർളി പോൾസൻ, സി.ജി. ബാലചന്ദ്രൻ, ലിൻസൻ നടവരമ്പൻ, ഷാജു തോമാസ്, പ്രിയ വിനയൻ, ജോഷി മാളിയേക്കൽ, ജോർജ് തീതായി, ആന്റു മാസ്റ്റർ, ജിബി പെരെപ്പാൻ, ഷിജി വർഗീസ്, ജോസ് പടിഞ്ഞാക്കര, ജോഷി ജോർജ്, എന്നിവർ പ്രസംഗിച്ചു.
നടവരമ്പ്
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന "വിജയോത്സവം 2026' തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു മുഖ്യാതിഥിയായിരുന്നു.
വേളൂക്കര പഞ്ചായത്തംഗം രേണുക സജി, എസ്സിപിസി പ്രസിഡനന്റ്് വിജയലക്ഷ്മി വിനയചന്ദ്രന്, പ്രിന്‍സിപ്പല്‍ കെ.പി. അനില്‍, എംപിടിഎ പ്രസിഡന്റ് സനിജ സന്തോഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രധാനധാ്യാപിക എം.വി. ഉഷ സ്വാഗതവും പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി നന്ദിയും പറഞ്ഞു.
കല്പറമ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാഥികളെ എന്‍ഡോമെന്റുകളും കാഷ് അവാഡുകളും നല്കി അനുമോദിച്ചു.
ഇരിങ്ങാലക്കുട രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമസ്യ മുരളി, പിടിഎ പ്രസിഡന്റ്് മേരി കവിത, മാനേജ്മെന്റ് ട്രസ്റ്റി ജാക്സണ് പാലാട്ടി, പ്രധാനാധ്യാപിക കെ.പി. റീന, ജെയ്സന് പയസ്, റെജിന്‍ ജോ സ്, ജോസ്, ആന്‍ തരീന ഡിസ്നി എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ബിജു ആന്റണി സ്വാഗതവും സി.ജി. ജോബി നന്ദിയും പറഞ്ഞു.
Tags : Victory Nttuvishesham Distict news