x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജി​ല​ന്‍​സ് വാ​രാ​ഘോ​ഷ​ത്തി​ന് ജില്ലയിൽ‌ തു​ട​ക്കം

വെബ് ഡെസ്ക്
Published: October 27, 2026 04:49 AM IST | Updated: October 27, 2026 04:49 AM IST

വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള വി​ജി​ല​ന്‍​സ് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് എ​ഡി​എം പി.​ഒ. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം: വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ജി​ല​ന്‍​സ് ബോ​ധ​വ​ത്ക്ക​ര​ണ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

പ്ലാ​നി​ങ് ഓ​ഫി​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി എ​ഡി​എം. പി.​ഒ. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഴി​മ​തി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ര്‍ ര​ണ്ട് വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി കെ.​എം. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജി​ല​ന്‍​സ് എ​എ​സ്‌​ഐ കെ. ​സ​ന്തോ​ഷ് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.

വി​ജി​ല​ന്‍​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ. ​ഫി​റോ​സ്, എം. ​സു​ജി​ത്, സ​ന്ദീ​പ് കു​മാ​ര്‍, വി. ​ക​മ​റു​ദ്ധീ​ന്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റം റ​ണ്ണേ​ഴ്സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വാ​ക്ക​ത്തോ​ണും സം​ഘ​ടി​പ്പി​ച്ചു. വാ​ക്ക​ത്തോ​ണി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സ്വാ​തി ച​ന്ദ്ര​മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു.

Tags :

Recent News

Corehub Up