സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര പരിസ്ഥിതി സാംസ്കാരിക സംഘടനയായ ഒയിസ്കയുടെ സൗത്ത് ഇന്ത്യ സെക്രട്ടറിയായി ബത്തേരി ചാപ്റ്റർ പ്രതിനിധിയായ വിനയകുമാർ അഴിപ്പുറത്തിനെ കോഴിക്കോട് നടന്ന സൗത്ത് ഇന്ത്യ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
തുടർച്ചയായ രണ്ട് വർഷം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഒയിസ്ക ട്രെയിനിംഗിന്റെ ഭാഗമായി ജപ്പാൻ, ശ്രീലങ്ക, സിംഗപ്പൂർ എന്നിവിടങ്ങളിൽ പ്രതിനിധിയായി പങ്കെടുത്തിട്ടുള്ള വിനയകുമാർ വയനാട് ചാപ്റ്ററിന്റെ പ്രസിഡന്റ്, സെക്രട്ടറി പദങ്ങൾ വഹിച്ചിട്ടുണ്ട്.ഒയിസ്കയുടെ ഏറ്റവും നല്ല ചാപ്റ്റർ സെക്രട്ടറി, ചാപ്റ്റർ പ്രസിഡന്റ് തുടങ്ങിയ പുരസ്കാരങ്ങൾ വിനയകുമാറിന് ലഭിച്ചിട്ടുണ്ട്.
Tags : Vinayakumar OISKA South India