x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ഴു​ത​ന​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 03:43 AM IST | Updated: August 8, 2026 03:43 AM IST

പൊ​ഴു​ത​ന​യ്ക്കു സ​മീ​പം കാ​ട്ടാ​ന ന​ശി​പ്പി​ച്ച വേ​ലി.

വൈ​ത്തി​രി: പൊ​ഴു​ത​ന​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ അ​ത്തി​മൂ​ല, കു​റി​ച്ച്യ​ര്‍​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ച്ചു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ര​ന്ത​രം ഇ​റ​ങ്ങു​ന്ന ആ​ന​ക​ള്‍ ആ​ളു​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

അ​ത്തി​മൂ​ല​യി​ല്‍ ഇ​തി​ന​കം ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് ആ​ന​ക​ള്‍ ന​ശി​പ്പി​ച്ച​ത്. വാ​ഴ, ക​മു​ക്, തെ​ങ്ങ്, കാ​പ്പി തു​ട​ങ്ങി​യ​വ കാ​ട്ടാ​ന​ക്കൂ​ട്ടം പി​ഴു​തെ​റി​യു​ക​യും ച​വി​ട്ടി​മെ​തി​ക്കു​ക​യും ചെ​യ്ത​തി​ല്‍ ഉ​ള്‍​പ്പെ​ടും. ആ​ന​ക​ള്‍ വ​രു​ത്തു​ന്ന കൃ​ഷി​നാ​ശം ക​ര്‍​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടു​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​മാ​ണ് ആ​ന​ക​ള്‍ കു​റ​ഞ്ഞ സ​മ​യ​ത്തി​ല്‍ ന​ശി​പ്പി​ക്കു​ന്ന​ത്. കു​റി​ച്ച്യ​ര്‍​മ​ല ഭാ​ഗ​ത്ത് ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം സൃ​ഷ്ടി​ക്കു​ന്ന ഭീ​തി ചെ​റു​ത​ല്ല. ജോ​ലി​സ്ഥ​ല​ത്തേ​ക്കും വി​ദ്യാ​ല​യ​ത്തി​ലേ​ക്കും മ​റ്റു​മു​ള്ള യാ​ത്ര​യി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ആ​ന​യു​ടെ മു​മ്പി​ല്‍​പ്പെ​ടാ​മെ​ന്ന​താ​ണ് സ്ഥി​തി. രാ​ത്രി വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ ഭ​യ​ക്കു​ക​യാ​ണ്.

ഒ​രു വി​ധ​ത്തി​ലു​ള്ള സു​ര​ക്ഷി​ത​ത്വ​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ആ​ന​ക​ളെ തു​ര​ത്താ​ന്‍ നാ​ട്ടു​കാ​ര്‍ ന​ട​ത്തു​ന്ന ശ്ര​മം പ​ല​പ്പോ​ഴും ഫ​ല​വ​ത്താ​കു​ന്നി​ല്ല.
പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യെ​ടു​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പി​ച്ച വേ​ലി​ക​ള്‍ ആ​ന​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​ത​യ​ല്ല. വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ സോ​ളാ​ര്‍ വേ​ലി​യും കി​ട​ങ്ങും സ്ഥാ​പി​ക്ക​ണ​മെ​ന്നും വ​ന​സേ​ന രാ​ത്രി പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Pozhuthana Visual disturbance

Recent News

Corehub Up