x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കാ​ല്‍ നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്

വെബ് ഡെസ്ക്
Published: September 18, 2026 04:14 AM IST | Updated: September 18, 2026 04:14 AM IST

വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്

ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം 24ന് , ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും

മൂ​വാ​റ്റു​പു​ഴ: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് 25 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 24ന് ​ന​ട​ക്കു​മെ​ന്ന് കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. പോ​ള്‍ പാ​റ​ത്താ​ഴം എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കും. മാ​ര്‍ ജോ​ര്‍​ജ് പു​ന്ന​ക്കോ​ട്ടി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​ജെ. ജോ​സ​ഫ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. പോ​ള്‍ പാ​റ​ത്താ​ഴം, സെ​ക്ര​ട്ട​റി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, മു​ന്‍ എം​എ​ല്‍​എ ജോ​ണി നെ​ല്ലൂ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ ജേ​ക്ക​ബ്, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി കു​റു​പ്പും​മ​ഠം, പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ ലി​യോ, സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി അ​ക്‌​സ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

കോ​ള​ജി​ന്‍റെ കാ​ല്‍​നൂ​റ്റാ​ണ്ട് നീ​ണ്ട യാ​ത്ര​യി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ളും ഓ​ര്‍​മ​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യ ര​ജ​ത​ജൂ​ബി​ലി സു​വ​നീ​ര്‍ മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് പ്ര​കാ​ശ​നം ചെ​യ്യും. കോ​ള​ജി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​രാ​യി​രു​ന്ന ഫാ. ​തോ​മ​സ് മ​ലേ​ക്കു​ടി​യെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.

2001ല്‍ ​കോ​ത​മം​ഗ​ലം രൂ​പ​ത ടെ​ക്‌​നി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച കോ​ള​ജ്, കാ​ല്‍​നൂ​റ്റാ​ണ്ടി​നി​ടെ അ​ക്കാ​ദ​മി​ക് രം​ഗ​ത്തും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് വ​ള​ര്‍​ന്ന​ത്. നി​ല​വി​ല്‍ എ​ട്ട് ബി​ടെ​ക് പ്രോ​ഗ്രാ​മു​ക​ള്‍​ക്കു പു​റ​മെ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി, എം​ബി​എ തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. കോ​ള​ജി​ന് നാ​ക് എ ​ഗ്രേ​ഡും വി​വി​ധ ബി.​ടെ​ക് പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് എ​ന്‍​ബി​എ അ​ക്ര​ഡി​റ്റേ​ഷ​നും ല​ഭി​ച്ചി​ട്ടു​ണ്ട്. 2025ല്‍ ​യു​ജി​സി 10 വ​ര്‍​ഷ​ത്തേ​ക്ക് സ്വ​യം​ഭ​ര​ണ പ​ദ​വി അ​നു​വ​ദി​ച്ച​തോ​ടെ 2025-26 അ​ധ്യ​ന​വ​ര്‍​ഷം മു​ത​ല്‍ കോ​ള​ജി​ല്‍ ഓ​ട്ടോ​ണ​മ​സ് അ​ക്കാ​ദ​മി​ക് സം​വി​ധാ​ന​ത്തി​ന് തു​ട​ക്ക​മാ​യി.

ര​ജ​ത​ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം, അ​ക്കാ​ദ​മി​ക് സെ​മി​നാ​റു​ക​ള്‍, സാ​ങ്കേ​തി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍​ക്കും സം​രം​ഭ​ക​ത്വ​ത്തി​നു​മു​ള്ള പ​ദ്ധ​തി​ക​ള്‍, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ ജേ​ക്ക​ബ്, ട്ര​ഷ​റ​ര്‍ ഡോ. ​കെ.​ജെ. തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews quarter-century

Recent News

Corehub Up