x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ വി​ത​ര​ണകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചുതു​ട​ങ്ങി


Published: November 30, 2025 05:09 AM IST | Updated: November 30, 2025 05:09 AM IST

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യു​​ള്ള വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലെ​​യും ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​യും വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ച്ചുതു​​ട​​ങ്ങി.


യ​​ന്ത്ര​​ങ്ങ​​ള്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന ഏ​​റ്റു​​മാ​​നൂ​​ര്‍ സ​​ത്രം വെ​​യ​​ര്‍ ഹൗ​​സി​​ല്‍​നി​​ന്ന് ബ്ലോ​​ക്ക്, മു​​നി​​സി​​പ്പ​​ല്‍ റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ കൈ​​പ്പ​​റ്റി. ഏ​​റ്റു​​മാ​​നൂ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​ക​​ള്‍, വൈ​​ക്കം, ക​​ടു​​ത്തു​​രു​​ത്തി, പാ​​മ്പാ​​ടി ബ്ലോ​​ക്കു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വോ​​ട്ടിം​ഗ് യ​​ന്ത്ര​​ങ്ങ​​ളാ​​ണ് ഇ​​ന്ന​​ലെ ന​​ല്‍​കി​​യ​​ത്. ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​ര്‍ കൂ​​ടി​​യാ​​യ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ സ​​ത്രം വെ​​യ​​ര്‍ ഹൗ​​സ് സ​​ന്ദ​​ര്‍​ശി​​ച്ചു.


ജി​​ല്ല​​യി​​ലെ 11 ബ്ലോ​​ക്കു​​ക​​ളി​​ലും ആ​​റു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലു​​മാ​​യു​​ള്ള 17 വി​​ത​​ര​​ണ - സ്വീ​​ക​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ സ്ട്രോം​ഗ് റൂ​​മു​​ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ത​​ലേ​​ന്ന് പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കു കൈ​​മാ​​റും. ഇ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ര്‍, പ​​ള്ളം, ളാ​​ലം, ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്കു​​ക​​ള്‍, കോ​​ട്ട​​യം, ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​ക​​ള്‍.

നാ​​ളെ പാ​​ലാ, വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​ക​​ള്‍, വാ​​ഴൂ​​ര്‍, മാ​​ട​​പ്പ​​ള്ളി, ഉ​​ഴ​​വൂ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്കു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള യ​​ന്ത്ര​​ങ്ങ​​ള്‍ കൈ​​മാ​​റും. ഇ​​വി​​എം നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍ എം. ​​അ​​രു​​ണ്‍, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ജൂ​​ണി​​യ​​ര്‍ സൂ​​പ്ര​​ണ്ട് പി.​​കെ. സു​​നി​​ല്‍ കു​​മാ​​ര്‍, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ജി​​തി​​ന്‍ സി. ​​മാ​​ത്യു, അ​​ജി​​ത് മാ​​ത്യു, അ​​ര​​വി​​ന്ദ് സു​​ധീ​​ശ​​ന്‍ വെ​​യ​​ര്‍ ഹൗ​​സ് കീ​​പ്പ​​ര്‍ പി.​​ഐ. നൗ​​ഷാ​​ദ് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി

Tags : local nattuvishesham Voting machines

Recent News

Corehub Up