പാലക്കാട്: നഗരത്തിൽ പൊതുസ്ഥലത്തും വീടുകളിലും സ്ഥാപിക്കുന്ന ജലഅഥോറിറ്റിയുടെ വാട്ടർമീറ്ററുകൾ വ്യാപകമായി മോഷണം വ്യാപകമാകുന്നതായി പരാതി.
രാമനാഥപുരം പ്രദേശത്ത് ഒരുമാസത്തിനകം പൊതുടാപ്പിലെ വാട്ടർമീറ്റർ ഉൾപ്പെടെ അഞ്ചു മീറ്ററുകൾ മോഷണം പോയി. രാമനാഥപുരം കൃഷ്ണ ക്ഷേത്രത്തിനു മുന്നിൽ പൊതുസ്ഥലത്ത് സ്ഥാപിച്ച പൈപ്പിനു മുന്നിലെ വാട്ടർമീറ്ററും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. മറ്റു നാലെണ്ണം വീടുകളിലേതാണ്.
വീട്ടുടമകൾ സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പ് വാട്ടർമീറ്റർ മാറ്റി നൽകിയിട്ടുണ്ട്. പൊതുസ്ഥലത്തുനിന്നും മോഷണംപോയത് നാട്ടുകാർ ജലവിഭവ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി.
സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തി പ്രദേശത്തെ വീടുകളിലും മറ്റും സ്ഥാപിച്ച സിസി ടിവി പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്തണമെന്ന് അഭ്യർഥിച്ച് പൊതുപ്രവർത്തകൻ ഹരിദാസ് മച്ചിങ്ങൽ നോർത്ത് പോലീസ് എസ്എച്ച്ഒ, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്കു പരാതിനൽകി.
Tags : widespread Nattuvishesham District news