x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ൾ​നാ​ട​ൻ ജ​​ല ടൂ​​റി​​സ​​ത്തി​ന് പു​ത്ത​നു​ണ​ർ​വാ​യി ജ​​ല​​ഘോ​​ഷ​​യാ​​ത്ര

വെബ് ഡെസ്ക്
Published: September 29, 2026 02:46 AM IST | Updated: September 29, 2026 02:46 AM IST

പ്രതീകാത്മക ചിത്രം

ആ​​ർ​​പ്പൂ​​ക്ക​​ര: കോ​​നാ​​ക​​രി​​ത്തോ​​ട് സം​​ര​​ക്ഷ​​ണ സ​​മി​​തി​​യു​​ടെ​​യും ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​യും അ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഉ​​ൾ​​നാ​​ട​​ൻ ജ​​ല ടൂ​​റി​​സ​​ത്തി​​ലൂ​​ടെ അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​​ലേ​​ക്ക് വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യം​വ​​ച്ച് പ്ര​​ഥ​​മ ജ​​ല​​ഘോ​​ഷ​​യാ​​ത്ര ന​​ട​​ത്തി.

മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും ക​​ർ​​ഷ​​ക​​രു​​ടെ​​യും ഉ​​യ​​ർ​​ച്ച​​യ്ക്കും മീ​​ന​​ച്ചി​​ലാ​​ർ ക​​ട​​ന്നു​​പോ​​കു​​ന്ന അ​​യ്മ​​നം, കു​​ട​​മാ​​ളൂ​​ർ, മ​​ണി​​യ​​പ​​റ​​മ്പ്, ആ​​ർ​​പ്പൂ​​ക്ക​​ര മേ​​ഖ​​ല​​ക്ക് ഇ​​തി​​ലൂ​​ടെ പു​​ത്ത​​ൻ ഉ​​ണ​​ർ​​വ് വ​​രു​​ത്തു​​ന്ന​​തി​​നും ജ​​ല​​ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നും മു​​ന്നോ​​ടി​​യാ​​യാ​​ണ് പ്ര​​ഥ​​മ ജ​​ല​​ഘോ​​ഷ​​യാ​​ത്ര ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ലെ വി​​വി​​ധ ക​​ക്ഷി​നേ​​താ​​ക്ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി ന​​ട​​ത്തി​​യ​​ത്.

അ​​ൽ​​ഫോ​​ൻ​​സ ക​​ട​​വി​​ൽ​​നി​​ന്നാ​​രം​​ഭി​​ച്ച ജ​​ല​​ഘോ​​ഷ​​യാ​​ത്ര കു​​ട്ടോ​​മ്പു​​റം ബോ​​ട്ട് ജെ​​ട്ടി ജം​​ഗ്ഷ​​നി​​ൽ അ​​വ​​സാ​​നി​​ച്ചു. കോ​​നാ​​ക​​രി​​ത്തോ​​ട് സം​​ര​​ക്ഷ​​ണ​സ​​മി​​തി ക​​ൺ​​വീ​​ന​​ർ ജോ​​ഷി ജോ​​സ്, സം​​ര​​ക്ഷ​​ണ സ​​മി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ, ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ര​​ൻ, മ​​ഹേ​​ഷ്‌ ച​​ന്ദ്ര​​ൻ, രാ​​ജു ആ​​ർ​​പ്പൂ​​ക്ക​​ര, ബീ​​ന രാ​​ജേ​​ന്ദ്ര​​ൻ, മെം​​ബ​​ർ​​മാ​​രാ​​യ ദീ​​പ ജോ​​സ്, മ​​നോ​​ജ്‌ പു​​ന്ന​​ക്കു​​ഴം, ബ്ലോ​​ക്ക്‌ പ​​ഞ്ചാ​​യ​​ത്ത്‌ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ത്രേ​​സ്യാ​​മ്മ ഫി​​ലി​​പ്പ്, ജി​​ബി​​ൻ വ​​ല്ലേ​​രി എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up