x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ക​ൽപ്പ​ണ​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു

വെബ് ഡെസ്ക്
Published: August 4, 2026 01:29 AM IST | Updated: August 4, 2026 01:29 AM IST

വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന ബാ​ലേ​ശു​ഗി​രി പ്ര​ദേ​ശ​ത്തെ ചെ​ങ്ക​ൽ​പ്പ​ണ.

ച​പ്പാ​ര​പ്പ​ട​വ്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ബാ​ലേ​ശു​ഗി​രി ഭാ​ഗ​ത്തെ ചെ​ങ്ക​ൽ പ​ണ​ക​ളി​ൽ വ്യാ​പ​ക​മാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. മ​ല​യു​ടെ മു​ക​ൾ​ഭാ​ഗ​ത്തോ​ട് ചേ​ർ​ന്നു​ള്ള ആ​ഴ​മേ​റി​യ പ​ണ​ക​ളി​ലാ​കെ മ​ഴ​വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ബാ​ലേ​ശു​ഗി​രി മേ​ഖ​ല​യി​ലും അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ദു​ര​ന്ത​മു​ണ്ടാ​യ ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് പ​ക​രം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ എ.​എ​ൻ. വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News Water stains

Recent News

Corehub Up