വണ്ടിത്താവളം: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കമ്പാലത്തറ ഏരിയിൽനിന്നും ഇടതു കനാലിലേക്ക് കൃഷിയാവശ്യത്തിനു വെള്ളമിറക്കിത്തുടങ്ങി. കമ്പാലത്തറ ഏരിയിൽ നിന്നും കനാലിലേക്കുള്ള ഷട്ടർ ബലക്ഷയംമൂലം തകർന്നത് പുനർനിർമിക്കുന്നതിന്റെ ഭാഗമായാണ് ജലവിതരണത്തിനു കാലതാമസമുണ്ടായത്.
മഴ ലഭിക്കാത്തതുകാരണം ഇനിയും ഞാറുപാകാത്ത കർഷകർക്കു വേണ്ടിയാണ് ജലവിതരണം ആരംഭിച്ചിരിക്കുന്നത്. പട്ടഞ്ചേരി, പെരുമാട്ടി, പുതുനഗരം ഉൾപ്പെടെ പ്രദേശങ്ങൾക്കാണ് ഇപ്പോൾ കനാലിൽ വെള്ളമിറക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായി മറ്റു പഞ്ചായത്തു പ്രദേശങ്ങൾക്കും ജലവിതരണം തുടങ്ങും.
Tags : Water was Kanpalathara River. Nattuvishesham District news