x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഞ്ച​ക്കൃ​ഷി​യി​ല്‍ ക​ള​വ്യാ​പ​നം; ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: October 15, 2026 01:33 AM IST | Updated: October 15, 2026 01:33 AM IST

ന​മ്പി​ക്കൊ​ല്ലി ക​ണ്ണ​ങ്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ല്‍ ക​ള​ക​ള്‍ വ്യാ​പി​ച്ച നി​ല​യി​ല്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഞ്ച​ക്കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ക​ള​ക​ളു​ടെ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍.

ക​ണ്ണ​ങ്കോ​ട്, ന​മ്പി​ക്കൊ​ല്ലി, മാ​ത​മം​ഗ​ലം തു​ട​ങ്ങി വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ക​ള​ശ​ല്യം നെ​ല്‍​കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്. വി​ത​ച്ച​തും പ​റി​ച്ചു​ന​ട്ട​തു​മാ​യ നെ​ല്‍​ച്ചെ​ടി​ക​ളെ മ​റി​ക​ട​ന്ന് ക​ള​ക​ള്‍ വ​ള​രു​ന്ന​തോ​ടെ കൃ​ഷി​യു​ടെ വ​ള​ര്‍​ച്ച മു​ര​ടി​ക്കു​ക​യും ഉ​ത്പാ​ദ​നം കു​റ​യു​ക​യും ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

വ​ര്‍​ഷ​ങ്ങ​ളാ​യി നെ​ല്‍​ക്ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ക​ള​ക​ളു​ടെ വ്യാ​പ​നം. വി​ത്തു​ക​ള്‍ മാ​റ്റി ഉ​പ​യോ​ഗി​ച്ചും കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വ​യ​ല്‍ ഒ​രു​ക്കു​ന്ന സ​മ​യ​ത്ത് ച​പ്പും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചും ക​ള​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ക​ള​ശ​ല്യ​ത്തി​ന് കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.നെ​ല്‍​കൃ​ഷി​യി​ല്‍ ക​ള​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന​ത് ത​ട​യാ​ന്‍ വി​വി​ധ മാ​ര്‍​ഗ​ങ്ങ​ള്‍ പ​രീ​ക്ഷി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല. നെ​ല്ല് ക​തി​രി​ടു​ന്ന​തി​ന് മു​മ്പ് ക​ള​ക​ള്‍ പ​റി​ച്ചു​നീ​ക്കു​ക​യും ക​ള​നാ​ശി​നി​ക​ള്‍ പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടും പ​ല പാ​ട​ങ്ങ​ളി​ലും നെ​ല്‍​ച്ചെ​ടി​ക​ളേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ല്‍ ക​ള​ക​ള്‍ വ​ള​രു​ന്ന സ്ഥി​തി​യാ​ണ്. ക​ള​ക​ള്‍ ശാ​ഖ​ക​ളാ​യി പ​ട​രു​ന്ന​തോ​ടെ നെ​ല്‍​ച്ചെ​ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വ​ള​ര്‍​ച്ച കു​റ​യു​ക​യും ക​ള​ക​ള്‍ ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്നു. ഏ​ക്ക​റി​ന് 20,000 മു​ത​ല്‍ 30,000 രൂ​പ വ​രെ ചെ​ല​വ​ഴി​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍ ന​ഞ്ച​ക്കൃ​ഷി​യി​റ​ക്കു​ന്ന​ത്.

വി​ത്ത്, നി​ല​മൊ​രു​ക്ക​ല്‍, ന​ടീ​ല്‍, വ​ളം, ക​ള​നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ​വ​യ്ക്കാ​യി വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ശ​ല്യം മൂ​ല​മു​ള്ള വി​ള​ന​ഷ്ടം ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കു​ക​യാ​ണ്. കൃ​ഷി​ച്ചെ​ല​വ് പോ​ലും തി​രി​ച്ചു​പി​ടി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഇ​വ​ര്‍​ക്കു​ണ്ട്. വ​ര​ള്‍​ച്ച​യും ക​ള​ശ​ല്യ​വും ഒ​രേ​സ​മ​യം നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത് നെ​ല്‍​ക്ക​ര്‍​ഷ​ക​രെ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കു​ക​യാ​ണ്. നെ​ല്‍​കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ ക​ള നി​യ​ന്ത്രി​ക്കാ​ന്‍ ആ​വ​ര്‍​ത്തി​ച്ച് പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​തും തി​രി​ച്ച​ടി​യാ​കു​ന്നു. ക​ള​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ ശാ​സ്ത്രീ​യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം

Tags : Paddy Fields NattuVishesham DistrictNews

Recent News

Corehub Up