കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തി. ആറാം വാർഡിലെ 68-ാം നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല ഉദ്ഘാടനം ചെയ്തു. മേണിറ്ററിംഗ് കമ്മിറ്റിയംഗം ഷമീർ കൊല്ലയ്ക്കൻ അധ്യക്ഷത വഹിച്ചു. അധ്യാപിക ഇ.എ. റെജീദാ, ആശാ വർക്കർ എം.പി. ബീന, ഫൈസൽ തേനംമാക്കൽ എന്നിവർ പ്രസംഗിച്ചു.
എരുമേലി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് തുമരംപാറ ഗവൺമെന്റ് എൽപി സ്കൂളിലും എരുമേലി പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം രാവിലെ പത്തിന് നെടുംകാവുവയൽ ഗവൺമെന്റ് എൽപി സ്കൂളിലും നടക്കും. ബ്ലോക്ക്തല പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബിനോയ് ഇലവുങ്കൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് ഡിവിഷൻ അംഗം പി.ജി. സൂര്യകല മുഖ്യ പ്രഭാഷണം നടത്തും.
പഞ്ചായത്തുതല പ്രവേശനോത്സവം പ്രസിഡന്റ് അമ്പിളി സജീവൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സാറാമ്മ ഏബ്രഹാം അധ്യക്ഷത വഹിക്കും.
Tags : nattu vishesham welcome ceremony