കാനായി സൗത്തിലെ പടിഞ്ഞാറെ വീട്ടില്‍ നാരായണിയുടെ കിണര്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍.
പയ്യന്നൂര്‍: ആള്മറയുള്പ്പെടെ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ച കിണര്‍ ശക്തമായ മഴയില്‍ ഇടിഞ്ഞു താഴ്ന്നു. കാനായി സൗത്തിലെ പടിഞ്ഞാറെ വീട്ടില്‍ നാരായണിയുടെ വീട്ടിലെ കിണറാണ് പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നത്.
19 കോല് ആഴമുള്ള കിണറില്‍നിന്നും കടുത്ത വേനല്‍ക്കാലത്തും വെള്ളം ലഭിക്കുമായിരുന്നു. ഏതാനും ദിവസങ്ങളായി മകളുടെ വീട്ടിലായിരുന്ന നാരായണി ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. അന്നു വൈകുന്നേരമാണ് വലിയ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നത്. ഇപ്പോള്‍ കിണറുണ്ടായിരുന്ന സ്ഥലത്ത് അവശേഷിക്കുന്നത് ഒരു കുഴിമാത്രമാണ്.
Tags : Nattuvishesham District News Well collapsed Kanai