x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​കനാ​ശം

വെബ് ഡെസ്ക്
Published: October 11, 2026 01:18 AM IST | Updated: October 11, 2026 01:18 AM IST

പ്രതീകാത്മക ചിത്രം

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​ത്തി​ലും സ​മീ​പ മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ം. കീ​ഴാ​റ്റി​ങ്ങ​ൽ വി​ള​യി​ൽ മൂ​ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ ര​ണ്ടു പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. വി​ള​യി​ൽ​മൂ​ല മ​ണ്ണ​റ​മു​ക്ക് ബി.​എ​സ്. ഭ​വ​നി​ൽ ബി​ന്ദു​ലേ​ഖ​യ്ക്കും ബ​ന്ധു​ ക​ല്ല​മ്പ​ലം മ​ണ​മ്പൂ​ർ മു​ല്ല​പ്പ​ള്ളി വീ​ട്ടി​ൽ സ​തി​കു​മാ​റി​നു​മാ​ണു പൊ​ള്ള​ലേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​ കു​ന്നേ​രം 6.30 നാ​യിരുന്നു സം​ഭ​വം. ബി​ന്ദു​ലേ​ഖ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തി​രു​ന്നു പൂ ​കെ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യും സ​തി​കു​മാ​ർ സ​മീ​പ​ത്തെ ക​സേ​ര​യി​ലി​രിക്കുകയു മായിരുന്നു. സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്നു ബി​ന്ദു​ലേ​ഖ​യെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സ​തി​കു​മാ​റി​നെ കൊ​ട്ടി​യ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.

കീ​ഴാ​റ്റി​ങ്ങ​ൽ ഏ​ലാ​പു​റം മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ലും ഇ​ടി മി​ന്ന​ലി​ലും നി​ര​വ​ധി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പ്ര​ദേ​ശ​ത്തെ ഇ​ല​ട്രി​ക് പോ​സ്റ്റി​നു തീ​പി​ടി​ക്കു​ക​യും ടെ​ലി​വി​ഷ​ൻ, മി​ക്സി സോ​ളാ​ർ പാ​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി രു​ന്നു. പ​ല വീ​ടു​ക​ളി​ലെ​യും വ​യ​റിം​ഗും ന​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up