x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​രമേ​ഖ​ല​യി​ൽ വ്യാ​ജ​ ക​ള്ള് വി​ല്‍​പ​ന​ വ്യാപകം

മാ​ണി താ​ഴ​ത്തേ​ല്‍
Published: September 1, 2026 01:29 AM IST | Updated: September 1, 2026 01:29 AM IST

പ്രതീകാത്മക ചിത്രം

ക​രു​വാ​ര​കു​ണ്ട്: അ​ന്യ​ജി​ല്ല​ക​ളി​ല്‍നി​ന്നു മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ വ്യാ​ജ​ക്ക​ള്ളൊ​ഴു​കു​ന്ന​താ​യി ആ​രോ​പ​ണം. പ്രാ​ദേ​ശി​ക​മാ​യി തെ​ങ്ങും പ​ന​യും ചെ​ത്താ​ന്‍ ആ​ളി​ല്ലാ​ത്ത​തും മ​ദ്യ​വി​രു​ദ്ധ സ​മി​തി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും കാ​ര​ണം മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ള്ള് ഉ​ത്‍​പാ​ദ​നം നി​ല​ച്ച സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് ലോ​ബി​യു​ടെ ത​ട്ടി​പ്പെ​ന്നാ​ണ് ആ​രോ​പ​ണം.

പാ​ല​ക്കാ​ട് ചി​റ്റൂ​രി​ല്‍നി​ന്നാ​ണ് ക​ള്ളെ​ത്തി​ക്കു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​വി​ടു​ത്തെ ക​ള്ള് പ്ര​ദേ​ശ​ത്തെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് തി​ക​യാ​റി​ല്ലെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു. പ​റ​ളി ചെ​ക്ക് പോ​സ്റ്റി​ലെ പ്ര​ഹ​സ​ന പ​രി​ശോ​ധ​ന മ​റ​യാ​ക്കി അ​ന്യ​ജി​ല്ല​ക​ളി​ല്‍നി​ന്നെ​ത്തി​ക്കു​ന്ന ക​ള്ള്, അ​ബ്കാ​രി നി​യ​മ​ങ്ങ​ള്‍ അ​ട്ടി​മ​റി​ച്ച് ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് ഷാ​പ്പു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ക​ള്ളി​ന്‍റെ അ​ള​വും വീ​ര്യ​വും കൂ​ട്ടാ​ന്‍ സ്റ്റാ​ര്‍​ച്ച്, ക്ലോ​റ​ല്‍ ഹൈ​ഡ്രേ​റ്റ്, സാ​ക്ക​റി​ന്‍, സോ​ഡി​യം ലോ​റൈ​ല്‍ സ​ള്‍​ഫേ​റ്റ് തു​ട​ങ്ങി​യ മാ​ര​ക രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ടൂ​ത്ത് പേ​സ്റ്റ്, സോ​പ്പ് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​നും കൃ​ത്രി​മ മ​ധു​ര​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ത്ത​രം രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​ള്ളി​ല്‍ ചെ​ന്നാ​ല്‍ കൊ​ടും​വി​ഷ​മാ​യി മാ​റും. ഇ​വ ക​ര​ള്‍, ക​ണ്ണ്, ച​ര്‍​മം എ​ന്നി​വ ത​ക​രാ​റി​ലാ​ക്കി മാ​ര​ക രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും എ​ക്‌​സൈ​സ് അ​ധി​കൃ​ത​രും മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ക​ള്ളി​ല്‍ മാ​യം ചേ​ര്‍​ത്താ​ല്‍ അ​ഞ്ച് വ​ര്‍​ഷം വ​രെ ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ലും അ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന നി​യ​മ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ക​ണ്ണ​ട​യ്ക്കു​ന്ന​താ​ണ് ലോ​ബി​യു​ടെ തോ​ന്നും​വി​ധ​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​ള്ള് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews toddy

Recent News

Corehub Up