x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മങ്ങാട്ടുകര, പീച്ചാനിക്കാട് പ്രദേശത്ത് വ്യാപക മോഷണ ശ്രമം : അടച്ചിട്ട വീട്ടിൽ നിന്നും രണ്ടേകാൽ പവൻ സ്വർണം കവർന്നു


Published: June 19, 2026 05:27 AM IST | Updated: June 19, 2026 05:27 AM IST

സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യം.

അ​ങ്ക​മാ​ലി : മ​ങ്ങാ​ട്ടു​ക​ര, പീ​ച്ചാ​നി​ക്കാ​ട് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ വ്യാ​പ​ക മോ​ഷ​ണ ശ്ര​മം. ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നും ര​ണ്ടേ​കാ​ൽ പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യാണ് സം​ഭ​വം.

മ​ങ്ങാ​ട്ടു​ക​ര ക​പ്പ​ള​യ്ക്ക് സ​മീ​പം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നു​മാ​ണ് വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് സ്വ​ർ​ണം മോ​ഷ്ടി​ച്ച​ത്. സ​മീ​പ​ത്തെ മൂ​ന്നു വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നി​ട്ടു​ണ്ട് മോ​ഷ്ടാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

മ​ങ്ങാ​ട്ടു​ക​ര അ​രീ​ക്ക​ൽ ബേ​ബി പോ​ളി​ന്‍റെ വീ​ട്ടി​ൽ മു​ൻ​വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. ഇ​തും ആ​ൾ​താ​മ​സം ഇ​ല്ലാ​ത്ത വീ​ടാ​ണ്. അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര തു​റ​ന്ന് വ​സ്ത്ര​ങ്ങ​ൾ വാ​രി​വ​ലി​ച്ച് ഇ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ നി​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.​സ​മീ​പ​ത്തെ അ​രീ​ക്ക​ൽ വ​ർ​ഗീ​സി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ ത​ക​ർ​ത്തും മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്.

മോ​ഷ്ടാ​വ് മു​ഖം മ​റ​ച്ച​നി​ല​യി​ൽ ഗേ​റ്റ് തു​റ​ന്ന് വ​രു​ന്ന​തി​ന്‍റെ​യും പി​ൻ​വാ​തി​ലി​ലൂ​ടെ പോ​കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ പീ​ച്ചാ​നി​ക്കാ​ട് , മ​ങ്ങാ​ട്ടു​ക​ര ഭാ​ഗ​ങ്ങ​ളി​ൽ ത​ന്നെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പാ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ജ​ന​ലി​ലൂ​ടെ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ഈ ​പ്ര​തി​ക​ൾ​ക്കാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. മോ​ഷ​ണം വ​ർ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up