കിണറിൽ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്ന ശേഷം വനപാലകർ പുറത്തേക്കെടുക്കുന്നു.
പെരുവണ്ണാമൂഴി: വീട്ടു കിണറിൽ വീണ കാട്ടുപന്നിയെ പെരുവണ്ണാമൂഴി വനപാലകരുടെ സാന്നിധ്യത്തിൽ ഷൂട്ടർ വെടിവച്ചു കൊന്നു.
ചക്കിട്ടപാറ പഞ്ചായത്ത് മുതുകാട് വാർഡ് ആറിൽ പെട്ട ചേന്ദംകുളത്ത് വിത്സന്റെ വീട്ടിലെ കിണറിലാണ് കഴിഞ്ഞ ദിവസം രാത്രി പന്നി വീണത്. ഇന്നലെ രാവിലെ വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ വീട്ടുകാർ കിണറിൽ നോക്കിയപ്പോഴാണ് പന്നിയെ കണ്ടത്. മോട്ടോർ സംവിധാനങ്ങളെല്ലാം ഇത് തകരാറിലാക്കിയിരുന്നു. കരക്ക് കയറ്റിയ കാട്ടു പന്നിയുടെ ജഢം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാടിന്റെ സാന്നിധ്യത്തിൽ വനപാലകർ സംസ്കരിച്ചു.
Tags : Wild boar NattuVishesham DistrictNews