x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​ക​ൾ വാ​ഴക്കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 14, 2026 11:59 PM IST | Updated: August 14, 2026 11:59 PM IST

പി.​സി. തോ​മ​സി​ന്‍റെ വാ​ഴ കൃ​ഷി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

ക​ട്ടി​പ്പാ​റ: കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. ച​മ​ൽ വെ​ണ്ടെ​കും​ചാ​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ൻ പി​ള്ള​ച്ചി​റ പി.​സി. തോ​മ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ഇ​ട​വി​ള കൃ​ഷി​യാ​യ വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രു​ക്ഷ​മാ​ണ്.

ചേ​ന, ചേ​മ്പ്, ക​പ്പ എ​ന്നി​വ​യും കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ​ക്ക് ഇ​ട​വി​ള കൃ​ഷി​ക​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മ​ല​ക​ളി​ൽ നി​ന്ന് വ​രു​ന്ന കാ​ട്ടു​പ​ന്നി​ക​ളാ​ണ് കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​ത്. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ൻ അ​നു​മ​തി​യു​ള്ള ഷൂ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up