x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പോ​ത്ത്: പ​മ്പാ​വാ​ലി-കു​ഴി​മാ​വ് റോ​ഡി​ൽ ഭീ​തി​യി​ൽ യാ​ത്ര


Published: April 26, 2026 11:09 PM IST | Updated: April 26, 2026 11:09 PM IST

പ​മ്പാ​വാ​ലി - കു​ഴി​മാ​വ് റോ​ഡി​ൽ രാ​ത്രി​യി​ൽ റോ​ഡി​ൽ നി​ൽ​ക്കു​ന്ന കാ​ട്ടു​പോ​ത്ത്.

ക​ണ​മ​ല: രാ​ത്രി​യി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ ക​യ്യ​ട​ക്കു​ക​യാ​ണ് എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ​മ്പാ​വാ​ലി - കു​ഴി​മാ​വ് റോ​ഡ്. ഭീ​തി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി നാ​ട്ടു​കാ​രു​ടെ യാ​ത്ര. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഏ​റെ സ​മ​യം വ​ഴി മു​ട​ക്കി റോ​ഡി​ന് ന​ടു​വി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഒ​രു കാ​ട്ടു​പോ​ത്ത്. ഇ​രു വ​ശ​ങ്ങ​ളി​ലും വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ർ തി​രി​കെ മ​ട​ങ്ങേ​ണ്ടി വ​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ർ രാ​ത്രി​യി​ൽ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത​യി​ലാ​ണ്.

ചൂ​ട് കാ​ലാ​വ​സ്ഥ മൂ​ലം ആ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങു​ന്ന​തെ​ന്ന് വ​നം വ​കു​പ്പ് പ​റ​യു​ന്നു. എ​ന്നാ​ൽ, ഏ​ത് കാ​ലാ​വ​സ്ഥ ആ​യാ​ലും പ​മ്പാ​വാ​ലി ഉ​ൾ​പ്പെ ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര വ​ന മേ​ഖ​ല​യി​ലെ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും ​നി​ത്യ​വും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ര​ണ്ട് ക​ർ​ഷ​ക​ർ ക​ണ​മ​ല​യി​ൽ വീ​ടി​ന​ടു​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​തും തു​ലാ​പ്പ​ള്ളി​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വും നാ​ടി​ന് മ​റ​ക്കാ​നാ​വി​ല്ല.

മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞ​യി​ടെ വ​നാ​തി​ർ​ത്തി​യി​ൽ ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​ത് ആ​ശ​ങ്ക സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Wild buffalo nattuvishesham local news

Recent News

Corehub Up