കാട്ടാന നെൽകൃഷി നശിപ്പിച്ച നിലയിൽ
പുൽപ്പള്ളി: കാട്ടാനയിറങ്ങി ചെറുവള്ളി പാടത്ത് നിരവധി കര്‍ഷകരുടെ നെല്‍കൃഷി നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി നെയ്ക്കുപ്പ വനത്തില്‍ നിന്നിറങ്ങിയ കാട്ടാനകളാണ് വ്യാപകമായി കാട്ടാന കൃഷി നശിപ്പിച്ചത്. ചെറുവള്ളി രാഘവന്, പാറത്താനത്ത് കൃഷ്ണന്, ആന്റണി എന്നിവരുടെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. ഇതിനുപുറമേ തെങ്ങ്, കമുക് ഉള്‍പ്പെടെയുള്ള വിളകളും നശിപ്പിച്ചിട്ടുണ്ട്. പാടത്തിറങ്ങിയ ആനകള്‍ നെല്‍കൃഷി വ്യാപകമായി ചവിട്ടി നശിപ്പിക്കുകയായിരുന്നു. വനാതിര്‍ത്തിയിലെ കിടങ്ങും വൈദ്യുതിവേലിയും തകര്‍ന്നുകിടക്കുന്നതാണ് ആനകള്‍ കൃഷിയിടത്തിലിറങ്ങാന്‍ കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു. നെല്ല് കതിരിടുന്ന സമയത്ത് ആനകള്‍ കൃഷിയിടത്തിലിറങ്ങുന്നതുമൂലം അടിയന്തരമായി വനാതിര്‍ത്തിയിലെ വൈദ്യുതി വേലി നന്നാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും വനാതിര്‍ത്തി മേഖലകളില്‍ വാച്ചര്‍മാരെ നിയമിച്ച് ആനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags :