x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ട​പ്പാ​ലത്ത് വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം

വെബ് ഡെസ്ക്
Published: September 29, 2026 12:27 AM IST | Updated: September 29, 2026 12:27 AM IST

വാ​ഴ​കൃ​ഷി കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ഓ​ട്ട​പ്പാ​ലം, കാ​ള​ങ്ങാ​ലി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.

മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രാ​യ മ​രോ​ട്ടി​ക്കു​ഴി ജോ​യി​യു​ടെ നൂ​റോ​ളം വാ​ഴ, ത​യ്യു​ള്ള​തി​ൽ സ​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ നൂ​റ്റി​യ​മ്പ​തോ​ളം വാ​ഴ എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ റോ​ഡി​ൽ വ​രെ കാ​ട്ടാ​ന​യെ​ത്തി​യ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​ൻ ഓ​ലി​ക്ക​ൽ ബേ​ബി​യു​ടെ കൃ​ഷി​യും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന​ത് ഓ​ട്ട​പ്പാ​ല​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നു​പോ​ലും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​ർ നീ​ന്തി​ക്ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. റി​സ​ർ​വോ​യ​ർ അ​തി​ർ​ത്തി​യി​ലൂ​ടെ വ​നം വ​കു​പ്പ് സോ​ളാ​ർ തൂ​ക്കു​വേ​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വ​നം​വ​കു​പ്പ് ഡാം ​റി​സ​ർ​വോ​യ​റി​ലൂ​ടെ​യും ക​ര​യി​ലൂ​ടെ​യും പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പ​ട്രോ​ളിം​ഗ് നി​ർ​ത്തി​യ​തോ​ടെ കാ​ട്ടാ​ന​യു​ടെ ക​ട​ന്നാ​ക്ര​മ​ണം വീ​ണ്ടും ആ​രം​ഭി​ച്ചു.

കാ​ട്ടാ​ന​ക​ളെ ത​ട​യാ​ൻ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും തൂ​ക്കു​വേ​ലി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വാ​ർ​ഡ് അം​ഗം വി.​കെ. ഹ​സീ​ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
ബോ​ട്ട് പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചു

ഓ​ട്ട​പ്പാ​ലം മ​ഠ​ത്തി​നാ​ൽ താ​ഴെ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി നാ​ശം വി​ത​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പി​ന്‍റെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ട്ട് റി​സ​ർ​വോ​യ​റി​ലൂ​ടെ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, അ​ഡ്വ. വി.​കെ. ഹ​സീ​ന, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. സു​രേ​ഷ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up