x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ശ​ല്യം: കൂ​രാ​ച്ചു​ണ്ടി​ൽ ജ​ന ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: October 27, 2026 11:35 PM IST | Updated: October 27, 2026 11:35 PM IST

പെ​രു​വ​ണ്ണാ​മൂ​ഴി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ.​വി. ബി​ജു പ്ര​സം​ഗി​ക്കു​ന്നു.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സൗ​ര തൂ​ക്കു​വേ​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു.

തൂ​ക്കു​വേ​ലി ക​ട​ന്നു​പോ​കു​ന്ന ഇ​റി​ഗേ​ഷ​ൻ വ​ക സ്ഥ​ല​ത്തെ അ​നു​മ​തി ല​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​നം, പ​ഞ്ചാ​യ​ത്ത്, ജ​ല​സേ​ച​ന വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത മേ​ൽ​നോ​ട്ട​ത്തി​ൽ ത്വ​രി​ത​ഗ​തി​യി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​കെ. ഹ​സീ​ന, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, ഡാ​ർ​ളി ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ൺ ജോ​സ്, കൃ​ഷി ഓ​ഫി​സ​ർ പി.​പി. രാ​ജി, പെ​രു​വ​ണ്ണാ​മൂ​ഴി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ.​വി. ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സി. ​അ​നൂ​പ് കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Tags :

Recent News

Corehub Up