x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 17, 2026 12:21 AM IST | Updated: August 17, 2026 12:21 AM IST

പ്രതീകാത്മക ചിത്രം

റാ​ന്നി: വ​ര്‍​ധി​ച്ചുവ​രു​ന്ന വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ര​ള വ​നം വ​കു​പ്പ്, മാ​ര്‍ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍, മാ​ര്‍​ത്തോ​മ്മാ വി​ക​സ​ന സം​ഘം, മാ​ര്‍​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം എ​ന്നി​വ സം​യു​ക്ത​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്ക​മി​ടു​ന്നു.

വ​നാ​ന്ത​ര​ങ്ങ​ളി​ല്‍ ഭ​ക്ഷ്യവ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത പ​രി​മി​ത​മാ​യ​തി​നാ​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ തീ​റ്റ തേ​ടി മ​നു​ഷ്യ​വാ​സ മേ​ഖ​ല​ക​ളി​ല്‍ എ​ത്തു​ന്ന​താ​ണ് സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു പ്ര​ധാ​ന കാ​ര​ണം. റാ​ന്നി വ​ന​മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളും കൃ​ഷി​നാ​ശ​വും നി​ത്യ സം​ഭ​വ​മാ​യി​രി​ക്ക​ുകയാ​ണ്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി വ​നാ​ന്ത​ര​ങ്ങ​ളി​ല്‍ ഫ​ല​വൃ​ക്ഷ​ത്തോ​ട്ട​ങ്ങ​ള്‍ നി​ര്‍​മി​ച്ച് വ​ന്യ​ജീ​വി ഭ​ക്ഷ്യസു​ര​ക്ഷാ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍​ത്തോ​മ്മാ വി​ക​സ​ന സം​ഘ​വും മാ​ര്‍​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യ​വും സം​യു​ക്ത​മാ​യി സം​സ്ഥാ​ന വ​നംവ​കു​പ്പ്, മാ​ര്‍ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റാ​ന്നി ളാ​ഹ രാ​ജാം​പാ​റ വ​ന​മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്കാ​യി നാ​ട​ന്‍ വി​ത്തു​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ന​ടു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യും.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മൂ​ന്നി​ന് മാ​ര്‍​ത്തോ​മ്മാ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ.​ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ണബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത നി​ര്‍​വ​ഹി​ക്കും. പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ, ഡി​എ​ഫ്ഒ എ​ന്‍.​രാ​ജേ​ഷ്, ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​പ്പാ​റ, സെ​ക്ര​ട്ട​റി റ​വ തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ല്‍, ട്ര​ഷ​റ​ര്‍ ബോ​ബി അ​വ​ഗാ​മ, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ര്‍ അ​നു ഫി​ലി​പ്പ്, മാ​ര്‍​ത്തോ​മ്മാ വി​ക​സ​ന സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ എ.​ഏ​ബ്ര​ഹാം, യു​വ​ജ​ന സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. സ​ജി​ന്‍ ബേ​ബി, പ്ര​ഫ.​ എം.​ജി.​ വ​ര്‍​ഗീ​സ്, ടി.​കെ.​ സാ​ജു, ജോ​ണ്‍ സാ​മു​വേ​ല്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പി.​എ​സ്. ഉ​ത്ത​മ​ന്‍, മ​നോ​ജ് ഡേ​വി​ഡ് കോ​ശി എ​ന്നി​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രും ഇ​തി​ല്‍ പ​ങ്കെ​ടു​ക്കും.മാ​ര്‍​ത്തോ​മ്മാ വി​ക​സ​ന സം​ഘം സെ​ക്ര​ട്ട​റി ബെ​ന്നി പു​ത്ത​ന്‍​പ​റ​മ്പി​ല്‍, യു​വ​ജ​ന സ​ഖ്യം സെ​ക്ര​ട്ട​റി ഏ​ബ​ല്‍ കു​ര്യ​ന്‍ സാ​ജ​ന്‍, ക​ണ്‍​വീ​ന​ര്‍ സാം ​മു​ള്ളും​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ നേതൃത്വം നൽകും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up