തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയോടെ വി.എസ്. സുനിൽകുമാറിന്റെ മാനസികനില തെറ്റിയതായി നാട്ടിക നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി സി.സി. മുകുന്ദൻ.
തോൽവി മുന്നിൽകണ്ടതോടെയാണ് തന്റെ പഴ്സണൽ അസിസ്റ്റന്റായിരുന്ന അസർ മജീദിനെ കേസിൽകുടുക്കി ജയിലിലടച്ചത്. തന്റെ മകനെപ്പോലെയുള്ള അസറിനെ ജയിലിലടച്ചതോടെ തന്നെ തകർക്കാമെന്നാണ് എൽഡിഎഫിന്റെ മോഹം. എന്നാൽ ഇതിനെതിരേ ജനം വിധിയെഴുതും.
സിപിഐ നേതാക്കൾ അന്തിക്കാട് സെന്ററിൽ തനിക്കെതിരേ വധഭീഷണി മുഴക്കുന്ന തരത്തിൽ പ്രസംഗിച്ചിരുന്നു. ഇതിനെതിരേ പട്ടികജാതിനിയമപ്രകാരം പരാതി നൽകും. ഗീത ഗോപിയുടെ സ്വത്ത് പരിശോധിക്കണം. എങ്ങനെയാണു ഗീത ഗോപി നാട്ടികയിൽ സ്ഥാനാർഥിയായതെന്നു ജനങ്ങൾക്ക് അറിയാമെന്നും മുകുന്ദൻ പറഞ്ഞു.
എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ, സുധീഷ് മേനോത്തു പറന്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.