ഗൂഡല്ലൂര്‍: തുറപ്പള്ളി അള്ളൂര്വയല് കോടമൂലയില് ഭര്‍ത്താവിന്റെ അടിയേറ്റ് യുവതി മരിച്ചു. ഗീതയാണ് (36) ഭര്‍ത്താവ് കുട്ടന്റെ അടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
വീട്ടില്‍ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുകയും തുടര്‍ന്ന് ഗീതയെ അടിച്ചു കൊല്ലുകയുമായിരുന്നു. അടിയേറ്റ് ചുമരില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുട്ടനെ (40 ) ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Woman dies after beaten by husband