കോലഞ്ചേരി: എംഒഎസ്സി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും പാത്തോളജി വിഭാഗവും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു. ഹോസ്പിറ്റൽ സിഇഒ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു.
ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത ഇരുപതിലധികം രക്തദാതാക്കളെ ചടങ്ങിൽ ആദരിച്ചു. ഡോ. സോജൻ ഐപ്പ്, ഡോ വർഗീസ് പോൾ, ഡോ. എലിസബത്ത് ഫിഷർ, ജേക്കബ് ജോയ്, പ്രഫസർ പി.വി. തോമസ്, ബിജോയ് കെ. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : nattu vishesham World Blood Donor Day