കൊട്ടിയം: മയ്യനാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പഞ്ചായത്തിലെ 5,6,7,23 വാര്‍ഡുകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്.
നൂറോളം പേരാണ് നാല് വാര്‍ഡുകളില്‍ നിന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
കൊട്ടിയത്തെ സ്വകാര്യ ആശുപത്രി, പാലത്തറ സഹകരണ ആശുപത്രി ഉള്‍പ്പെടെ വിവിധ ആശുപത്രികളിലാണ് രോഗികള്‍ ചികിത്സയിലുള്ളത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്.
മഞ്ഞപ്പിത്തം പടര്‍ന്നതോടെ ബോധവത്കരണവും പരിശോധനകളും കിണറുകളില്‍ ക്ലോറിനേഷന് നടത്തുന്ന നടപടികളും മയ്യനാട് പഞ്ചായത്തും ആരോഗ്യ വകുപ്പും ആരംഭിച്ചു.
മഞ്ഞപ്പിത്തം ബാധിച്ച പ്രദേശങ്ങളിലെ കിണറുകളില്‍ ആദ്യ ഘട്ടത്തില്‍ ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ക്ലോറിനേഷന് നടത്തിയെങ്കിലും ഓരോ ദിവസം കഴിയുമ്പോഴും കൂടുതല്‍ വാര്‍ഡുകളില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുകയാണ്.
ഇതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ഇന്ന് മുതല്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എച്ച്ഐയുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തും.
Tags : nattu vishesham Yellow fever spreads