ചേലക്കര: ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെയും, ഐക്യുഎസിയുടെയും, ജീവനി സെന്റർ ഫോർ സ്റ്റുഡന്റസ് വെൽബീയിംഗിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
പ്രിൻസിപ്പൽ പ്രഫ. ഡോ. ടി.കെ. ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി പ്രഫ. ഡോ. ലവീഎബ്രോ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. രാമു ചാത്തനാത്ത്, ഡോ. മുനീർ, ഡോ. സജികുമാർ, നിസി എൽസ ഫിലിപ്പ്, ഉണ്ണികൃഷ്ണൻ, ഡോ. എ.ടി. മഞ്ജു എന്നിവർ പങ്കെടുത്തു.
Tags : Yoga Day Nttuvishesham Distict news