x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 10:27 PM IST | Updated: September 2, 2026 10:27 PM IST

വ​ണ്ണ​പ്പു​റം: ലോ​റി​ക്കടി​യി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. മു​ണ്ട​ന്മു​ടി പു​ന്നോ​ലി​ക്കു​ന്നേ​ല്‍ പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ മ​ക​ന്‍ ദേ​വ​ദാ​സ് (47) ആ​ണ് മ​രി​ച്ച​ത്. വ​ണ്ണ​പ്പു​റം മു​ണ്ട​ന്മു​ടി നി​ര​പ്പ്പാ​റ​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ദേ​വ​ദാ​സ്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് കാ​ളി​യാ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു.

ബൈ​ക്കി​ലെത്തി​യ ദേ​വ​ദാ​സ് റോ​ഡ​രി​കി​ല്‍നി​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​യ​റ്റം ക​യ​റി വ​ന്ന ലോ​റി​ക്ക് സൈ​ഡ് ന​ല്‍​കു​ന്ന​തി​നാ​യി ബൈ​ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍വ​ഴു​തി ലോ​റി​ക്ക​ടി​യി​ല്‍ വീ​ണ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ത്ര​മേ സ്ഥി​രീ​ക​രി​ക്കാ​നാ​കൂ എ​ന്നും പൊലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റും. അ​മ്മ: പെ​ണ്ണ​മ്മ. സ​ഹോ​ദ​രി: അ​മ്പി​ളി.

Tags : Nattuvishesham Districtnews Deepikanews Young man

Recent News

Corehub Up