കുന്നംകുളം: ബൈക്കിൽ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുന്നംകുളം അടുപ്പട്ടി ഉരുളിക്കുന്ന് ഇലവന്തറ വീട്ടിൽ രമേശിന്റെ മകൻ രാഹുൽ (26) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10നായിരുന്നു അപകടം.
വടക്കാഞ്ചേരി അയ്യപ്പത്ത് റോഡിൽ ബൈക്കിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ബൊലേറോ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഹുലിനേയും കൂടെയുണ്ടായിരുന്ന അടുപ്പുട്ടി സ്വദേശി ബർലിനെയും അടുത്തുള്ള മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Young man dies jeep hits bike