പ്രതീകാത്മക ചിത്രം
താമരശേരി: കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യാവാവിന് പരിക്കേറ്റു. അമ്പായത്തോട് മിച്ചഭൂമി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 11ന്നോടെയാണ് സംഭവം.അടിവാരം പാലക്കുന്ന് അഭിജിത്തിനാണ് പരിക്കേറ്റത്. ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇരു വാഹനങ്ങളും അടിവാരം ഭാഗത്തു നിന്ന് താമരശേരി ഭാഗത്തേക്ക് പോകുന്പോഴായിരുന്നു അപകടം. അഭിജിത്തിന്റെ പരിക്ക് സാരമുള്ളതല്ല.
Tags : injured NattuVishasham DistrictNews