x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ ശേ​ഖ​ര​വു​മാ​യി യുവതി അ​റ​സ്റ്റിൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 21, 2026 03:06 AM IST | Updated: July 21, 2026 03:06 AM IST

ആ​ളൂ​ര്‍: വീ​ടി​നു​ള്ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ചകേ​സി​ല്‍ വീ​ട്ട​മ്മ​യെ ആ​ളൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലേ​റ്റും​ക​ര പ​ഞ്ഞ​പ്പി​ള്ളി കാ​ര്യ​ങ്ങാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ധ​ന്യ (44) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ​ഞ്ഞ​പ്പി​ള്ളി​യി​ലു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ലെ മു​റി​യി​ല്‍ നി​യ​മാ​നു​സൃ​ത​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ അ​മി​ത ലാ​ഭ​ത്തി​നാ​യി വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 6.4 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് 13 മ​ദ്യ​ക്കു​പ്പി​ക​ളും മ​ദ്യ​വി​ല്‍​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 4,510 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം 5.45 ഓ​ടെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ കെ.​വി. ഹ​രി​ക്കു​ട്ട​ന്‍, എ​സ്‌​ഐ​മാ​രാ​യ ശ്രീ​നി​വാ​സ​ന്‍, ജെ​യ്‌​സ​ണ്‍, ജി​എ​എ​സ്‌​ഐ മി​നി​മോ​ള്‍, ജി​എ​സ്‌​സി​പി​ഒ​മാ​രാ​യ സ​നി​ല, ലി​ജോ ആ​ന്‍റണി, ഷാ​ന്‍​മോ​ന്‍, രാ​ഗേ​ഷ്, സി​പി​ഒ​മാ​രാ​യ മ​ന്നാ​സ്, ആ​കാ​ശ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up