വെള്ളമുണ്ട: കഴിഞ്ഞ രാത്രി പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നു പോലീസ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.
വള്ളുവശേരി സിയാദിൽനിന്ന് (33) 0.05 ഗ്രാം എംഡിഎംഎയും കണ്ടത്തുവയൽ കീഴട്ട മുഹമ്മദ് അസ്ലമിൽനിന്നു (36) രണ്ട് ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ഇൻസ്പെക്ടർ പി.ബി. സജീവ്, എസ്ഐ ടി.എം. വിപിൻ, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ വാഹിദ്, നൗഫൽ എന്നിവരടങ്ങുന്ന സംഘം യുവാക്കളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്.