x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കം പി​സി ജം​ഗ്ഷ​നി​ൽ സീ​ബ്രാ​ലൈ​നു​ക​ൾ മാ​ഞ്ഞു; പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളും : അ​പ​ക​ട​ ഭീ​ഷ​ണി​യി​ൽ യാ​ത്ര​ക്കാ​ർ


Published: June 19, 2026 05:38 AM IST | Updated: June 19, 2026 05:38 AM IST

മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ പി​സി ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ.

മു​ക്കം: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ലെ തി​ര​ക്കേ​റി​യ മു​ക്കം പി​സി ജം​ഗ്ഷ​നി​ൽ സീ​ബ്രാ​ലൈ​നു​ക​ൾ മാ​ഞ്ഞു​പോ​യ​തും ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ദു​രി​ത​മാ​കു​ന്നു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നി​ൽ അ​ടി​സ്ഥാ​ന റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യി​രി​ക്കെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
ജം​ഗ്ഷ​നി​ലെ സീ​ബ്രാ​ലൈ​നു​ക​ൾ പൂ​ർ​ണ​മാ​യും മാ​ഞ്ഞു​പോ​യ​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, സ്ത്രീ​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ഏ​റെ നേ​രം കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​നൊ​പ്പം, ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. സി​ഗ്ന​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ്യ​ക്ത​മാ​യ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ജം​ഗ്ഷ​ൻ ക​ട​ക്കേ​ണ്ടി വ​രു​ന്നു. ഇ​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും ചെ​റി​യ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മു​ക്കം ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലൊ​ന്നാ​യ ഈ ​ജം​ഗ്ഷ​നി​ലൂ​ടെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം സ​ജീ​വ​മാ​ണ്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ സി​ഗ്ന​ലു​ക​ളു​ടെ​യും റോ​ഡ് അ​ട​യാ​ള​ങ്ങ​ളു​ടെ​യും അ​ഭാ​വം അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ വി​ഷ​യം കൊ​ണ്ടു​വ​ന്നി​ട്ടും ഇ​തു​വ​രെ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. സീ​ബ്രാ​ലൈ​നു​ക​ൾ പു​തു​ക്കി വ​ര​യ്ക്കു​ക, പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ ഉ​ട​ൻ ന​ന്നാ​ക്കു​ക, ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ക്കു​ക എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ക്കം പി​സി ജം​ഗ്ഷ​നി​ലെ ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ന് മു​മ്പ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up