x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11
NOV
2026

മ​തി, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ രാ​ഷ്‌​ട്രീ​യാ​ഭ്യാ​സ​ങ്ങ​ൾ

Editorial Audio


Published: November 11, 2026 12:00 AM IST | Updated: November 10, 2026 10:13 PM IST

സ്വാ​ശ്ര​യ-​എ​യ്ഡ​ഡ് സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യോ നി​രാ​ക്ഷേ​പ പ​ത്ര​മോ (നോ ​ഒ​ബ്ജ​ക‌്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്) ആ​വ​ശ്യ​മി​ല്ലെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ധീ​ര​മാ​ണ്. കാ​ര​ണം, വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​ടെ തോ​ളി​ൽ ക​യ​റി​പ്പ​റ്റി​യ രാ​ഷ്‌​ട്രീ​യ​വേ​താ​ള​ങ്ങ​ളു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​ഞ്ഞ് കേ​ര​ളം ന​ഷ്‌​ട​മാ​ക്കി​യ സ​മ​യ​ത്തി​നു ക​ണ​ക്കി​ല്ല. എ​തി​ർ​പ്പു​ക​ൾ​ക്കു മ​റു​പ​ടി ഉ​ണ്ടാ​ക​ണം. പ​ക്ഷേ, പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ ക​ച്ച​വ​ടം, കൊ​ള്ള എ​ന്നീ പ​തി​വ് വാ​ക്കു​ക​ൾ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ ആ​വ​ർ​ത്തി​ച്ച​ത​ല്ലാ​തെ എ​ന്തു​കൊ​ണ്ട് ഇ​ത് എ​തി​ർ​ക്ക​പ്പെ​ട​ണം എ​ന്നു പ​റ​യു​ന്നി​ല്ല. ചി​ല​ർ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും സം​വ​ര​ണ​ത്തി​ന്‍റെ​യും കാ​ർ​ഡും ഇ​റ​ക്കി​യി​ട്ടു​ണ്ട്.

ആ​ഗോ​ള മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​നു​ള്ള ചു​വ​പ്പു​നാ​ട​യ​ല്ലാ​തെ മ​റ്റൊ​ന്നും മാ​റ്റി​യി​ട്ടി​ല്ല. ബ​ന്ധ​പ്പെ​ട്ട റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​യു​ടെ അ​നു​മ​തി​ക​ളൊ​ക്കെ പ​ഴ​യ​തു​പോ​ലെ ത​ന്നെ​യാ​ണ്. 10 വ​ർ​ഷ​ത്തി​നി​ടെ ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഓ​ടി​ച്ച, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും കാ​ല​ഹ​ര​ണ​പ്പെ​ട്ട കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കാ​ൻ ആ​ളി​ല്ലാ​താ​ക്കി​യ, സ്വ​ന്തം മ​ക്ക​ളെ വി​ദേ​ശ​ത്ത​യ​ച്ചു പ​ഠി​പ്പി​ക്കു​ക​യും കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളെ ക​ലാ​പ​കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക​യും ചെ​യ്യു​ന്ന പി​ന്തി​രി​പ്പ​ൻ രാ​ഷ്‌​ട്രീ​യ​ത്തെ ഇ​നി​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്. മാ​റ്റ​ത്തി​ന്‍റെ കാ​റ്റ് വീ​ശി​ത്തു​ട​ങ്ങ​ട്ടെ.

എ​ന്താ​ണ് സം​ഭ​വം? ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജു​ക​ളി​ലും എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലു​മ​ല്ല, സ്വാ​ശ്ര​യ സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ​ക്കും എ​യ്ഡ​ഡ് സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ​ക്കും സ്വാ​ശ്ര​യ സ്കീ​മി​ന് കീ​ഴി​ൽ പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ ഇ​നി സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. അ​റി​യി​ച്ചാ​ൽ മ​തി. മാ​ത്ര​മ​ല്ല, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ഓ​രോ വ​ർ​ഷ​വും എ​ൻ​ഒ​സി പു​തു​ക്കു​ന്ന​തി​നു പ​ക​രം മൂ​ന്നു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ പു​തു​ക്കി​യാ​ൽ മ​തി. യു​ക്തി​സ​ഹ​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഇ​തി​ന​കം വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി​യി​ട്ടു​ണ്ട്. “സ​ർ​ക്കാ​രി​നു ന​യാ​പൈ​സ ന​ഷ്‌​ട​മി​ല്ല. യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ള്‍​ക്ക് കോ​ഴ്സു​ക​ള്‍ തു​ട​ങ്ങാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​നു​മ​തി മാ​ത്രം മ​തി. കേ​ര​ള​ത്തി​ൽ മാ​ത്രം സ​ര്‍​ക്കാ​രി​ന്‍റെ എ​ന്‍​ഒ​സി നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത് കാ​ല​താ​മ​സ​ത്തി​നും അ​ഴി​മ​തി​ക്കും വ​ഴി​വ​യ്ക്കും. പു​തി​യ പ​രി​ഷ്‌​കാ​രം വ​ഴി മെ​റി​റ്റോ സം​വ​ര​ണ​ത​ത്വ​ങ്ങ​ളോ ഫീ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ അ​ട്ടി​മ​റി​ക്ക​പ്പെ​ടി​ല്ല.”

സ്വാ​ശ്ര​യ സ്വ​യം​ഭ​ര​ണ കോ​ള​ജ് പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വെ​ന്ന​താ​ണ് മ​റ്റൊ​രു ആ​രോ​പ​ണം. ഈ ​സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ സ​ർ​ക്കാ​രി​നെ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ക്കു​ന്ന​തി​ൽ എ​ന്താ​ണു തെ​റ്റ്? സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ അ​ധോ​ലോ​ക​മാ​യി ചി​ത്രീ​ക​രി​ച്ച​വ​രാ​ണ് തി​രു​ത്തേ​ണ്ട​ത്. സ്വ​ന്തം മ​ക്ക​ളെ യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും പ​ഠി​പ്പി​ക്കു​ന്ന പാ​ർ​ട്ടി മു​ത​ലാ​ളി​മാ​ർ വി​കാ​ര​ജീ​വി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ തെ​രു​വി​ലി​റ​ക്കി ഭാ​വി ത​ക​ർ​ക്കു​ക​യാ​ണ്.

എ​ൻ​ഒ​സി ഇ​ല്ലാ​തെ കോ​ഴ്സു​ക​ൾ തു​ട​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ ഏ​തെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി ഏ​തെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ന​ട​ത്തി​യാ​ൽ അ​തി​നെ നി​ല​യ്ക്കു നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യ​ണം. വി​ദ്യാ​ഭ്യാ​സ-​ആ​തു​ര​ശു​ശ്രൂ​ഷാ രം​ഗ​ങ്ങ​ൾ ക​ച്ച​വ​ട​മു​ക്ത​മാ​ണെ​ന്ന് ആ​രും അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ല. അ​വി​ടെ ക​ള്ള​നാ​ണ​യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഇ​വി​ടെ ചെ​ല​വാ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. അ​ല്ലാ​തെ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ക​യ​ല്ല വേ​ണ്ട​ത്. സം​സ്ഥാ​ന​ത്തെ പി​ന്നോ​ട്ട​ടി​പ്പി​ച്ച പ്ല​സ്ടു, സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ, കം​പ്യൂ​ട്ട​ർ വി​രു​ദ്ധ ക​ലാ​പ​കാ​രി​ക​ളെ നി​യ​ന്ത്രി​ച്ചേ തീ​രൂ.

കേ​ര​ള​ത്തി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗം ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര​ട്ടെ. ഇ​ട​തു-​വ​ല​തു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ തി​രു​ത്ത​ണം. നി​ങ്ങ​ൾ വി​ജ​ന​മാ​ക്കി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു നോ​ക്കൂ, കാ​ന്പ​സു​ക​ളി​ലെ ചോ​ര കാ​ണൂ, ഇ​ടി​മു​റി​ക​ൾ കാ​ണൂ, നേ​താ​വ് ജാ​തി പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചെ​ന്നും മാ​റി​ൽ പി​ടി​ച്ചെ​ന്നും വി​ളി​ച്ചു​പ​റ​യു​ന്ന സ്ത്രീ​ശ​ബ്ദം കേ​ൾ​ക്കൂ, രാ​ഷ്‌​ട്രീ​യം ത​ല​യ്ക്കു പി​ടി​ച്ച അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും കാ​ണൂ, സി​ദ്ധാ​ർ​ഥി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ അ​ട​ങ്ങാ​ത്ത തേ​ങ്ങ​ലു​ക​ൾ കേ​ൾ​ക്കൂ, പാ​ർ​ട്ടി​ക്കാ​ർ​ക്കാ​യി തു​റ​ന്നി​ട്ട പി​ൻ​വാ​തി​ലു​ക​ൾ കാ​ണൂ, ആ​ർ​ക്കും വേ​ണ്ടാ​ത്ത നി​ങ്ങ​ളു​ടെ കോ​ഴ്സു​ക​ളും സി​ല​ബ​സു​ക​ളും ലോ​കം ച​വ​റ്റു​കു​ട്ട​യി​ലെ​റി​ഞ്ഞ​തു ശ്ര​ദ്ധി​ക്കൂ, പി​എ​സ്‌​സി​യു​ടേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള ച​രി​ത്ര അ​ഴി​മ​തി​ക്കാ​ല​ത്ത് ശ​വാ​സ​ന​ത്തി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ളെ തി​രി​ച്ച​റി​യൂ... പ​രാ​തി കേ​ൾ​ക്കാ​മെ​ന്നു വാ​ക്കു കൊ​ടു​ത്തി​ട്ടും സു​പ്ര​ധാ​ന​മാ​യ ഒ​രു പ​രി​പാ​ടി തു​ട​ര​ണ​മെ​ങ്കി​ൽ ത​ങ്ങ​ളു​ടെ ശാ​ഠ്യ​ങ്ങ​ൾ സാ​ധി​ച്ചി​ട്ടു മ​തി​യെ​ന്നു പ​റ​ഞ്ഞ് മ​ന്ത്രി​യെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ബ​ന്ദി​ക​ളാ​ക്കു​ന്ന ഗു​ണ്ടാ​യി​സ​ത്തെ വി​ദ്യാ​ർ​ഥി​രാ​ഷ്‌​ട്രീ​യ​മെ​ന്നു വി​ളി​ക്ക​രു​ത്.

ക​ലാ​പ​രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​രാ​ഷ്‌​ട്രീ​യ​ത്തെ വേ​ർ​തി​രി​ക്കാ​ൻ സ​മ​യ​മാ​യി. സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗി​ക്കു​ക. അ​തി​ലും മി​ക​ച്ച കോ​ഴ്സു​ക​ൾ തു​ട​ങ്ങി സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ മാ​തൃ​ക​ക​ൾ ഉ​ണ്ടാ​ക്കു​ക. അ​പ്പോ​ൾ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക​ച്ച​വ​ട​വും കൊ​ള്ള​യും അ​ഴി​മ​തി​യു​മി​ല്ലാ​ത്ത സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കും. അ​തു​വ​രെ​യെ​ങ്കി​ലും സ്വാ​ശ്ര​യ, സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക. വി​ദ്യാ​ഭ്യാ​സ​ക്ക​ച്ച​വ​ട​മെ​ന്ന പ​ഴ​യ അ​ശ്ലീ​ലം പൊ​ക്കി​പ്പി​ടി​ച്ച് ആ ​ചു​വ​പ്പു​നാ​ട തി​രി​ച്ചു​കെ​ട്ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​ർ​ക്കു മു​ന്നി​ൽ ഇ​നി യു​വ​ത്വ​ത്തെ ബ​ലി​കൊ​ടു​ക്ക​രു​ത്.

Tags : DEEPIKA EDITORIAL

Recent News

Corehub Up