മനോഹരമായ കാർപ്പറ്റുകളൊരുക്കി ശാലിനി
മനോഹരമായ  കാർപ്പറ്റുകളൊരുക്കി ശാലിനി
Wednesday, August 7, 2019 3:20 PM IST
എത്ര മനോഹരമായ ഇന്‍റീരിയറും കർട്ടനും ഫർണിഷിംഗുമൊക്കെയുണ്ടെങ്കിലും അതിനൊപ്പം നിൽക്കുന്ന കാർപ്പറ്റുകളില്ലെങ്കിൽ വീടായാലും സ്ഥാപനങ്ങളായാലും മനോഹാരിതയൊക്കെ അവിടെ തീർന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടു കണ്ടതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കടവന്ത്ര സ്വദേശിനി ശാലിനി ജോസ് ലിൻ കസ്റ്റമൈസ്ഡ് പരവതാനികളുടെ രൂപകൽപ്പനയിലേക്കും വിൽപ്പനയിലക്കും എത്തിച്ചേർന്നത്. ദി കാർപറ്റ് ബാണ്‍’ എന്നതാണ് ശാലിനിയുടെ സംരംഭം.

കാർ ഷോറൂമാക്കി

2009 ലാണ് ശാലിനി കാർപ്പറ്റുകൾ ഡിസൈൻ ചെയ്തു തുടങ്ങിയത്. കസ്റ്റമൈസ്ഡ് കാർപ്പറ്റുകളാണ് ചെയ്യുന്നത്. അതും വീട്ടിലിരുന്നു തന്നെയാണ് ചെയ്യുന്നത് ശാലിനി പറയുന്നു.
കാർപ്പറ്റ് ആവശ്യമുള്ളി ടത്തിന്‍റെ ആകൃതി, അലങ്കാരം എന്നിവയെല്ലാം പരിഗണിച്ചാണ് കാർപ്പറ്റുകൾ ഡിസൈൻ ചെയ്തു നൽകുന്നത്. 90 ശതമാനവും കസ്റ്റമൈസ്ഡ് കാർപ്പറ്റുകളാണ ചെയ്യുന്നത്. ഓരോ ഉപഭോക്താക്കൾക്കും വ്യത്യസ്തമായ അഭിരുചികളാ യിരിക്കും. അതുകൊണ്ടു തന്നെ അവരെയെല്ലാം തൃപ്തിപ്പെടുത്തുക എന്ന ഉത്തരവാദിത്വം കൂടിയുണ്ട്.

ഉപഭോക്താക്കളുടെ താൽപ്പര്യത്തിനൊപ്പം തന്‍റെ ഡിസൈനിംഗ് അഭിരുചികൾ കൂടി ചേർത്താണ് ശാലിനി കാർപ്പറ്റുകളൊരു ക്കുന്നത്. വീട്ടിലിരുന്നു തന്നെ ചെയ്യുന്നുവെങ്കിലും ഓണ്‍ലൈൻ പ്രമോഷനോ ഓണ്‍ലൈൻ ബിസിനസോ ഒന്നുമില്ല. ആളുകൾ പറഞ്ഞു കേട്ടെത്തുന്നവരാണ് ശാലിനിയുടെ ഉപഭോക്താക്കളെല്ലാംതന്നെ.

"നിലവിൽ കാറാണ് ഷോറൂം. കളർ ബോക്സും മറ്റീരിയലുമൊക്കെ കാറിലാണ് സൂക്ഷിക്കുന്നത്. ആർകിടെക്റ്റിസിനെയും ഇന്‍റീരിയർ ഡിസൈനർമാരെയും സമീപിക്കുന്നത് ഇങ്ങനെയാണ്. ശാലിനി പറയുന്നു. സുഹൃത്തിന്‍റെ സ്ഥാപനമായ തേവരയിലെ റോക്ക് പേപ്പർ സിസേർസ് എന്ന സ്ഥാപനത്തിൽ ചെറിയ തോതിൽ ദി കാർപറ്റ് ബാണിന്‍റെ ഡിസ്പ്ലേയുണ്ട്.

ഓഗസ്റ്റ ്ആകുന്പോഴേക്കും എംജി റോഡിൽ ഒരു റീട്ടെയിൽ ഷോറും തുറക്കുക എന്ന ഉദ്ദേശമുണ്ടെന്നും ശാലിനി പറഞ്ഞു.



സ്വയം സ്വായത്തമാക്കിയ കഴിവ്

കാർപ്പറ്റ് ഡിസൈനിംഗൊന്നും ശാലിനി പഠിച്ചിട്ടില്ല. കൊച്ചിയിൽ ക്സറ്റമൈസ്ഡ് കാർപ്പറ്റുകൾ ചെയ്തു നൽകുന്നവർ ഇല്ലെന്നുള്ള തിരിച്ചറിവിൽ നിന്നുമാണ് ഇത്തരത്തിലൊരു സംരംഭത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ""ഇന്‍റീരിയറിന്‍റെ ഭംഗിക്ക് മനോഹരമായ കാർപ്പറ്റുകൾ കൂടിയെ തീരൂ. എന്‍റെ അന്വേഷണത്തിൽ കൊച്ചിയിൽ അത്തരത്തിൽ കാർപ്പറ്റുകൾ ഡിസൈൻ ചെയ്യുന്നവരധികമില്ല. അപ്പോൾ പിന്നെ അത്തരമൊരു ബിസിനസിന് സാധ്യതയുണ്ടെന്ന് മനസിലാക്കി. അങ്ങനെയാണ് ഇത്തരമൊരു ബിസിനസിലേക്ക് എത്തിയത.് ശാലിനി പറയുന്നു.

ഉപഭോക്താക്കൾ ശാലിനിയെ സമീപിക്കുന്പോൾ അവരുടെ വീട് അല്ലെങ്കലി്് സ്ഥാപനം അതിന്‍റെ ഫർണിഷിംഗ്, അവരുടെ താൽപ്പര്യങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് കാർപ്പറ്റുകൾ ചെയ്തു നൽകുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കൾക്ക് വലിയൊരു തെരഞ്ഞെടുപ്പിനുള്ള അവസരം കൂടി ഇവിടെ ലഭിക്കുന്നുണ്ട്. ആത്മവിശ്വാസമാണ് ശാലിനി എന്ന സംരംഭകയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്.

ഏതു ഡിസൈനും ഏതു മെറ്റീരിയലും

സിൽക്ക്, ആർട് സിൽക്ക്, പ്യൂർ സിൽക്ക്, വിവിധ ഗ്രേഡുകളിലുള്ള വുളൻ എന്നിവയിൽ കാർപ്പറ്റുകൾ തയ്യാറാക്കി നൽകുന്നുണ്ട്. ഹാൻഡ്മെയിഡ് കാർപ്പറ്റുകളുണ്ട്. സിന്തെറ്റിക്, നൈലോണ്‍ എന്നിവയിൽ തയ്യാറക്കുന്ന കാർപ്പറ്റുകളുമുണ്ട്. ടൈൽ കാർപ്പറ്റുകളും ചെയ്തു നൽകുന്നു. ഇങ്ങനെ ഏതു മെറ്റീരിയലിലുള്ള കാർപ്പറ്റും ചെയ്തു നൽകും. വീട്, വിവിധ സ്ഥാപനങ്ങൾ, കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട്, കൊച്ചിയിലെ പ്രമുഖ ഹോട്ടലുകൾ എന്നിവർക്കെല്ലാം ചെയ്തു നൽകിയിട്ടുമുണ്ട്.

ഉത്തർപ്രദേശിലെ ബദോഹിയിലുള്ള ഫാക്ടറിയിലാണ് ഡിസൈൻ ചെയ്യുന്നത്. ശാലിനിക്ക് ഓർഡർ ലഭിക്കുന്നതിനനുസരിച്ചാണ് ഫാക്ടറിയിലേക്ക് ഓർഡർ നൽകുന്നത.് ഡിസൈൻ, മെറ്റീരിയൽ എന്നിവ ഏതാണെന്ന് ഡിസൈനർമാരോട് പറയുന്പോൾ അവർ അതിന്‍റെ സാന്പിൾ ചെയ്തു നൽകും.അത് ഉപഭോക്താക്കൾക്കു നൽകും. ്അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കും. വലിയ വർക്കുകൾക്കു മാത്രമേ സാന്പിൾ ഉപഭോക്താക്കൾക്ക് നൽകാറുള്ളു. സാന്പിൾ നോക്കി എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് മാറ്റം വരുത്താം. അതിനുശേഷം മാത്രമേ ഫൈനൽ ഉത്പന്നത്തിലേക്ക് പോകുകയുള്ളു.

സാധാരണയായി 25 മുതൽ 30 വരെ ദിവസമാണ് കാർപ്പറ്റ് ഡിസൈൻ ചെയ്ത് എത്താനെടുക്കുന്നത്. ഹാൻഡ് നോട്ടഡാണെങ്കിൽ ചെലവു കൂടും. അതോടൊപ്പം കുറച്ചധികം ദിവസങ്ങളും വേണ്ടി വരും. സാധാരണ കാർപ്പെറ്റുകൾക്ക് 250 രൂപ മുതൽ 5000 രൂപവരെയാണ് ചതുരശ്രയടിക്ക് വില. ടൈൽ കാർപറ്റുകളാണെങ്കിൽ അത് 50 രൂപ മുതൽ മുകളിലേക്കാണ്.