തേഡ് പാർട്ടി ഇൻഷുറൻസിലെ മാറ്റങ്ങൾ
Monday, August 12, 2019 4:00 PM IST
തേഡ് പാർട്ടി ഇൻഷുറൻസിലെ ഓണ്‍ ഡാമേജ് (ഒഡി) പോളിസികൾക്ക് മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ.സെപ്റ്റംബർ ഒന്നുമുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും.
ഓണ്‍ ഡാമേജ് കവറേജാണ് ഇതിൽ പ്രധാനപ്പെട്ടത്. എന്തെങ്കിലും ഡാമേജോ അല്ലെങ്കിൽ മോഷണമോ മറ്റോ നടന്നാൽ അതിനെതിരെയുള്ള കരുതൽ എന്ന നിലയ്ക്കാണ്ഈ പദ്ധതി നടപ്പിലാക്കുന്നത്. 2019 സെപ്റ്റംബർ ഒന്നുമുതലാണ് ഇത് നടപ്പിലാക്കുന്നത്.
നിലവിലെ സ്ഥിതി
* എല്ലാ വാഹനങ്ങൾക്കും തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്.
* തേർഡ് പാർട്ടി ഇൻഷുറൻസ് മൂന്ന് അല്ലെങ്കിൽ അഞ്ചു വർഷത്തെ ദീർഘകാലത്തെ കോംപ്രഹൻസീവ് ഉത്പന്നമാണ്.
* മിക്ക ഇൻഷുറൻസ് കന്പനികളും തേഡ് പാർട്ടി കവറേജും അതോടൊപ്പം ഓണ്‍ ഡാമേജ് കവറേജും ഒരുമിച്ചാണ് നൽകുന്നത്.
* ഓണ്‍ ഡാമേജ് കവറേജ് വാർഷിക ഉത്പന്നമാണ്. ഓരോ വർഷവും ഇത് പുതുക്കേണ്ടതാണ്.
എന്തൊക്കെയാണ് മാറ്റങ്ങൾ
* സെപ്റ്റംബർ ഒന്നുമുതൽ ഓണ്‍ ഡാമേജ് പോളിസി സ്റ്റാൻഡ്എലോണ് പോളിസിയായാണ വിൽക്കുന്നത്.
ഇൻഷുറൻസ് കന്പനികൾക്ക് ഇത് രണ്ടും ഒരുമിച്ച് വിൽക്കാൻ സാധിക്കില്ല. ഉപഭോക്താക്കൾക്ക തേഡ് പാർട്ടി ഇൻഷുറൻസ് ഒരു കന്പനിയിൽ നിന്നും വാങ്ങിക്കാം. ഓണ്‍ ഡാമേജ് പോളിസിയും ഇങ്ങനെ മറ്റൊരു കന്പനിയൽ നിന്നും വാങ്ങിക്കാം. രണ്ടും ഒരു കന്പനിയിൽ നിന്നും വാങ്ങിക്കണമെന്ന് നിർബന്ധമില്ല.
ഓണ്‍ ഡാമേജ് പോളിസിയിലും കൃത്യമായി തേഡ് പാർട്ടി ഇൻഷുറൻസ് കവറേജിന്റെ വിവരങ്ങൾ നൽകിയിരിക്കണം.
* പുതിയ നിയമത്തിലും ദീർഘകാലത്തേക്കുള്ള ഓഡി അനുവദിക്കുന്നില്ല.
ഇതുമൂലമുണ്ടാകുന്ന മാറ്റങ്ങൾ
* വാഹന ഉടമകൾക്ക് അവരുടേതായ തീരുമാനത്തിനനുസരിച്ച് ഓണ്‍ ഡാമേജ് പോളിസി തയ്യാറാക്കാവുന്നതാണ്.
* ഇൻഷുറൻസ് കന്പനികൾക്ക് വേണമെങ്കിൽ വ്യത്യസ്തമായ കവറേജുകളോ അല്ലെങ്കിൽ ആഡ് ഓണ്‍ പോളിസികളോ കൊണ്ടു വരാം.
* ഇൻഷുറൻസ് കന്പനികൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി പുതിയ മികച്ച വിലയ്ക്ക ലഭ്യമാകുന്ന പോളിസികൾ ഉണ്ടാകും.
* ഉപഭോക്താക്കൾക്ക അനുയോജ്യമായ ഓണ്‍ ഡാമേജ് പോളിസി തെരഞ്ഞെടുക്കാം.